ന്യൂഡല്‍ഹി: ഇറാന്റെ പെട്രോളിയം, പെട്രോകെമിക്കല്‍ വ്യാപാരത്തില്‍ പങ്കാളികളായതിന് 4 ഇന്ത്യന്‍ കമ്പനികള്‍ക്കും 3 ഇന്ത്യക്കാര്‍ക്കുമെതിരെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. ഇറാന്റെ വരുമാന സ്രോതസ്സുകള്‍ തടയുന്നതിനായി വാഷിംഗ്ടണ്‍ ആരംഭിച്ച 'ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റ്' എന്ന നടപടിയുടെ ഭാഗമായാണ് ഈ തീരുമാനം.
പോര്‍ട്ടീസ് പാര്‍ട്‌ണേഴ്‌സ് എല്‍.എല്‍.പി, സദാശിവ ഓവര്‍സീസ് ലിമിറ്റഡ്, പി.പി സോഫ്റ്റ്ടെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രകൃതീസ് ഇന്‍ഫ്രാ ഇംപെക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ഉപരോധം നേരിട്ട ഇന്ത്യന്‍ കമ്പനികള്‍. പോര്‍ട്ടീസ് പാര്‍ട്‌ണേഴ്‌സിന്റെ പങ്കാളികളായ ഹരീഷ് രാമചന്ദ്ര രംഗി, ഇദ്രീസ്മിയ അഷ്റഫ്മിയ ഷെയ്ഖ്, കൂടാതെ പി.പി സോഫ്റ്റ്ടെക് പ്രതിനിധി പ്രശാന്ത് ഗാര്‍ഗ് എന്നിവരാണ് പട്ടികയിലുള്ള 3 ഇന്ത്യക്കാര്‍.
ഇറാനില്‍ നിന്നുള്ള പെട്രോകെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാന്‍ സഹായിച്ചു എന്നതാണ് പോര്‍ട്ടീസ് പാര്‍ട്‌ണേഴ്‌സിനെ തിരെയുള്ള ആരോപണം. സദാശിവ ഓവര്‍സീസ് ഏകദേശം 6.9 കോടി ഡോളറിന്റെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്തതായും, പി.പി സോഫ്റ്റ്ടെക്, പ്രകൃതീസ് ഇന്‍ഫ്രാ എന്നിവര്‍ 2.5 കോടി ഡോളര്‍ വീതമുള്ള ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്തതായും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി.
അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് തിങ്കളാഴ്ച ഉപരോധം ഏര്‍പ്പെടുത്തിയ 60 വ്യക്തികളും സ്ഥാപനങ്ങളും കപ്പലുകളും അടങ്ങുന്ന പട്ടികയിലാണ് ഈ ഇന്ത്യന്‍ കമ്പനികളും ഉള്‍പ്പെട്ടിരിക്കുന്നത്. ഇറാനുമായി വ്യാപാരബന്ധം തുടരുന്ന രാജ്യങ്ങള്‍ക്ക് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും, പശ്ചിമേഷ്യന്‍ മേഖലയിലെ ചില യു.എസ് നയതന്ത്ര കാര്യാലയങ്ങളുടെ പ്രവര്‍ത്തനം ഘട്ടംഘട്ടമായി പുനരാരംഭിക്കാന്‍ വാഷിംഗ്ടണ്‍ തീരുമാനിച്ചിട്ടുണ്ട്.

Comments