പാലക്കാട്: ദേശീയപാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. മരപ്പൊടി കയറ്റിവന്ന ലോറിയുടെ ഡ്രൈവര്‍ ശ്രീകൃഷ്ണപുരം സ്വദേശി നസിറുദ്ദീനാണ് മരണമടഞ്ഞത്. മരപ്പൊടി കയറ്റിവന്ന ലോറിയും കണ്ടെയ്നര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ച് തീപിടിച്ചത്.
പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ സത്രക്കാവിന് സമീപം ഇന്ന് പുലര്‍ച്ചെ 5:30-ഓടെയാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ പൊള്ളലേറ്റാണ് ഡ്രൈവര്‍ മരിച്ചത്. പരിക്കേറ്റ കണ്ടെയ്നര്‍ ലോറി ഡ്രൈവര്‍ അതിഥി തൊഴിലാളിയാണ്.
ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തെ തുടര്‍ന്ന് പാലക്കാട് കോഴിക്കോട് ദേശീയപാതയില്‍ മുണ്ടൂര്‍ മുതല്‍ കല്ലടിക്കോട് വരെ ഗതാഗതക്കുരുക്കുണ്ടായി.

Comments