മലയാളികള്‍ക്ക് ഏറെ ഇഷടപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയിലും സജീവമായ താരം പങ്കിടുന്ന ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ട് തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഓണാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കിട്ടെത്തിയിരിക്കുകയാണ് മഞ്ജു.
അമ്മയ്ക്കും, സഹോദരന് മാധുവാര്യര്ക്കും കുടുംബത്തിനൊമൊപ്പമായിരുന്നു നടിയുടെ ഇത്തവണത്തെ ഓണാഘോഷം. ചിത്രങ്ങളില്‍ മഞ്ജുവിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയെയും കാണാം.
അമ്മയ്ക്കും, സഹോദരന് മാധുവാര്യര്ക്കും കുടുംബത്തിനൊമൊപ്പമായിരുന്നു നടിയുടെ ഇത്തവണത്തെ ഓണാഘോഷം. ചിത്രങ്ങളില്‍ മഞ്ജുവിന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയെയും കാണാം.
മഞ്ഞ സാരിയും പ്രിന്റഡ് ബ്ലൗസും അണിഞ്ഞ് അതീവ ലളിതവും മനോഹരവുമായ ലുക്കിലാണ് മഞ്ജു ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. മഞ്ജുവിന്റെ മാനേജരായ ബിനീഷ് ചന്ദ്രയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരാണ് ചിത്രത്തിന് താഴെ താരത്തിന് ഓണാശംസകള്‍ കമന്റായി കുറിക്കുന്നത്.
അതേസമയം ആനന്ദ് മേനന് ഒരുക്കുന്ന ഹാപ്പിലൂപ്പ്, ബ്രഹ്മയുഗം ഫെയിം രാഹുല്‍ സദാശിവന് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് സുകുമാരനൊപ്പമുളള ഒടിയന് എന്നീ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Comments