കന്നഡ സൂപ്പര്‍ താരം യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ടോക്സിക് : എ ഫെയറിടേല്‍ ഫോര്‍ ഗ്രോണ്‍അപ്സ് എന്ന ചിത്രത്തെ പ്രശംസിച്ച് നടന് ഋഷഭ് ഷെട്ടി. കന്നഡ സിനിമയെ ആഗോളതലത്തിലേക്ക് ഉയര്‍ത്തിയതിന് യഷിനെ അദ്ദേഹം അഭിനന്ദിച്ചു. ചിത്രത്തെ ധീരമായ പരീക്ഷണം എന്നാണ് ഋഷഭ് വിശേഷിപ്പിച്ചത്. വിമര്‍ശനങ്ങള്‍ക്കിടയില്‍ യഷിനെ പിന്തുണച്ചാണ് ഋഷഭിന്റെ സാമൂഹികമാധ്യമ പോസ്റ്റ്.
ഒരു കലാകാരന് എന്ന നിലയില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അതിലേക്ക് പൂര്‍ണമായും മനസ്സ് അര്‍പ്പിക്കാന്‍ ശ്രമിക്കും. കരുത്തനായ മനുഷ്യന്റെ പോരാട്ടങ്ങള്‍ എത്രത്തോളം അര്‍പ്പണബോധത്തോടെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നത് എന്നെ ഏറെ ആകര്‍ഷിച്ചു. സാധാരണ സിനിമകള്‍ സഞ്ചരിക്കുന്ന പാതയിലായിരിക്കില്ല ചിത്രത്തിന്റെ പ്രമേയവും കഥാപാത്രങ്ങളും നീങ്ങുന്നത്. എന്നാല്‍ അതിനര്‍ഥം ചിത്രം സഞ്ചരിക്കുന്ന വഴി തെറ്റാണെന്നല്ല. ഒരു ആശയം സിനിമയായി വെളളിത്തിരയില്‍ എത്തുന്നത് വരെയുളള ശ്രമവും യാത്രയും വളരെ വലുതാണ് ഋഷഭ് കുറിച്ചു.

സിനിമ ആവശ്യപ്പെടുന്ന രീതിയിലുളള പ്രകടനത്തിന് കഥാപാത്രത്തിന് പൂര്‍ണമായി വഴങ്ങിക്കൊടുത്ത യഷിനെ ഋഷഭ് അഭിനന്ദിച്ചു. കുറ്റബോധവും ജീവിതത്തിലെ വിഷാദാവസ്ഥയും പ്രേക്ഷകര്‍ക്ക് അനുഭവിപ്പിക്കുക എന്നത് എളുപ്പമുളള കാര്യമല്ലെന്നും നടന് കൂട്ടിച്ചേര്‍ത്തു. ഇത്തരമൊരു ധീരമായ പരീക്ഷണത്തിന് മുതിര്‍ന്ന യഷിനെ താന്‍ പിന്തുണയ്ക്കുന്നതായും ഋഷഭ് വ്യക്തമാക്കി. കന്നഡ സിനിമയെ ആഗോളതലത്തിലേക്ക് ഉയര്‍ത്താനുളള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ആദരവോടെ കാണുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
നയന്‍താര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മണി വസന്ത്, താര സുതാരിയ എന്നിവരും പ്രധാന വേഷങ്ങളിലെത്തിയ ടോക്സിക് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഓഗസ്റ്റ് 26 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Comments