കന്നഡ സൂപ്പര്‍ താരം യഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ടോക്സിക് സിനിമ റിലീസായതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകളാണ് ഉയരുന്നത്. ഇതിനിടയില്‍ നടന് വിനായകന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്.
ഗീതു മോഹന്‍ദാസിന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് ‘ഡബ്ല്യുസിസിയില്‍ നിന്നുളള ദ് അള്‍ട്ടിമേറ്റ് ഫിലിം മേക്കര്‍ ’എന്നാണ് വിനായകന് കുറിച്ചത്. പോസ്റ്റില്‍ മറ്റൊന്നും വിനായകന് പരാമര്‍ശിച്ചിട്ടില്ല. താരം എന്താണ് ഉദ്ദേശിച്ചതെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. ടോക്സിക് സിനിമയെക്കുറിച്ചുളള അഭിപ്രായങ്ങള്‍ പ്രേക്ഷകര്‍ പങ്കുവെക്കുന്നതിനിടെ വിനായകന്റെ പോസ്റ്റും ചര്‍ച്ചയാകുകയാണ്.

അതേസമയം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ടോക്സിക് തിയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിലും ആക്ഷനും സംഗീതവും മികച്ച നിലവാരം പുലര്‍ത്തുന്നു എന്നാണ് പ്രേക്ഷകരുടെ പ്രതികരണം.
പാന്‍ ഇന്ത്യന്‍ റിലീസായെത്തിയ ടോക്സിക്കില്‍ യഷിന് പുറമെ കിയാര അദ്വാനി, നയന്‍താര, ഹുമ ഖുറേഷി, താര സുതാരിയ, രുക്മിണി വസന്ത് എന്നിവരടങ്ങുന്ന വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. യഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷത്തിലാണ് നയന്‍താര ചിത്രത്തിലെത്തിയിരിക്കുന്നത്.

Comments