കൊച്ചി: യാത്രക്കാരെ വീണ്ടും വലച്ച് സ്പൈസ് ജെറ്റ്. കൊച്ചിയിൽ നിന്ന് ഇന്ന് രാവിലെ 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം രാത്രി 10 മണിയോടെ മാത്രമേ പുറപ്പെടുകയുള്ളൂ. സ്പൈസ് ജെറ്റ് വിമാനങ്ങൾ കൃത്യസമയം പാലിക്കാത്തത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു എന്ന പരാതി നിലനിൽക്കെയാണ് വീണ്ടും മണിക്കൂറുകൾ വൈകുമെന്ന വാർത്ത വരുന്നത്.
ഇന്നലെ സ്പൈസ് ജെറ്റിന്റെ അഹമ്മദാബാദ് വിമാനവും, ഡൽഹി വിമാനവും റദ്ദാക്കിയിരുന്നു. അതേസമയം, സർവീസുകൾ വൈകുന്നതിൽ കാരണം കാണിക്കാൻ സിയാൽ നൽകിയ നോട്ടീസിന് ഇതുവരെ കമ്പനി മറുപടി നൽകിയിട്ടില്ല. കൊച്ചിയിൽ നിന്ന് ഫുജൈറയിലേക്കും ദുബായിലേക്കും ദിവസവും സർവീസുള്ളതാണ്. മുന്നറിയിപ്പില്ലാതെ സ്ഥിരമായി ഫ്ലൈറ്റുകൾ റദ്ദാക്കുന്നതും വൈകിപ്പിക്കുന്നതും യാത്രക്കാർക്കിടയിൽ വലിയ ബുദ്ധിമുട്ടുകൾക്ക് കാരണമായിരിക്കുകയാണ്.

Comments