
തിരൂര്‍: ട്രെയിന്‍ യാത്രക്കിടെ പട്ടാപ്പകല്‍ യുവതിയെ കയറിപ്പിടിച്ച് വലിച്ചിഴച്ച് ശുചിമുറിലേക്കു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച അസം സ്വദേശിയെ തിരൂര്‍ പോലീസും ആര്.പി.എഫും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. അസമിലെ ദിബ്രുഗ്ര സ്വദേശിയും ബര്ബോര്ണ പോലീസ് സ്റ്റേഷന് പരിധിയില്‍ താമസക്കാരനുമായ പങ്കജ് ദോളായി(23)യാണ് അറസ്റ്റിലായത്. പ്രതി ആര്.പി.എഫ്. ഉദ്യോഗസ്ഥനെ ലാത്തികൊണ്ട് അടിച്ചു പരുക്കേല്‍പ്പിക്കുകയും ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കോയമ്പത്തൂര്‍-മംഗലാപുരം ട്രെയിനില്‍ ഷൊര്‍ണൂര്‍ വിട്ടപ്പോഴാണ് സംഭവം.
ആര്.പി.എഫ്. ഔട്ട് പോസ്റ്റിലുണ്ടായിരുന്ന എ.എസ്.ഐ: ശശിക്ക് യാത്രക്കാരിയെ ഒരാള്‍ ഉപദ്രവിക്കുന്നതായി വിവരം ലഭിച്ചു. ട്രെയിന്‍ തിരൂരിലെത്തിയപ്പോള്‍ പോലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടി ആര്.പി.എഫിന്റെ ഔട്ട് പോസ്റ്റിലെത്തിച്ചു. ഇവിടെ വച്ച് ലാത്തിയെടുത്ത് പ്രതി ശശിയുടെ തലക്ക് അടിച്ചു. കൈയിലും വയറിലും കടിച്ചു. തുടര്‍ന്ന് പോലീസെത്തി പ്രതിയെ തിരൂര്‍ സ്റ്റേഷനിലേക്ക് മാറ്റി. പരുക്കേറ്റ ശശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല.







Comments