നടിയും തിരക്കഥാകൃത്തുമായ നിലീന്‍ സാന്ദ്ര വിവാഹിതയായി. സംവിധായകന് ശ്യാമിന് ഗിരീഷാണ് വരന്.
ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹചിത്രങ്ങളും വീഡിയോയും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ' ഈ മനുഷ്യനോടൊപ്പം എന്റെ ജീവിതകാലം മുഴുവന്‍ ചെലവഴിക്കാന്‍ കഴിയുമെന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. ഇപ്പോഴും ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല' , വിവാഹചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ചു.

സംഗീത് പ്രതാപ്, ഷറഫുദ്ദീന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ' ഇറ്റ്സ് എ മെഡിക്കല്‍ മിറാക്കിള്‍' എന്ന ചിത്രത്തിന്റെ സംവിധായകനാണ് ശ്യാമിന് ഗിരീഷ്. ' കരിക്ക്' വെബ് സീരീസിലൂടെ പ്രേക്ഷക ഇഷ്ടം നേടിയെടുത്ത നടിയാണ് നിലീന്‍ സാന്ദ്ര. പിന്നീട്് ' ആവാസവ്യൂഹം', ' 2018', ' ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി' എന്നീ ചിത്രങ്ങളിലും നിലീന്‍ അഭിനയിച്ചു.
ശ്യാമിന് സംവിധാനം ചെയ്ത കരിക്കിന്റെ ' സാമര്ഥ്യശാസ്ത്ര' ത്തിലൂടെയാണ് നിലീന്‍ സാന്ദ്ര ശ്രദ്ധനേടിയത്. സീരീസിന്റെ തിരക്കഥയും നിലീന്‍ സാന്ദ്രയുടേതായിരുന്നു

Comments