സംഗീതാധ്യാപികയും തിരുവനന്തപുരം ഗവൺമെന്റ് വിമൻസ് കോളേജ് സംഗീത വിഭാഗം മുൻ മേധാവിയുമായ ബി. സരോജിനി (സരോജിനി ടീച്ചർ) അന്തരിച്ചു. പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവാണ്. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം.
സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 1:00-ന് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും. അമ്മയുടെ വിയോഗവാർത്ത ജി. വേണുഗോപാൽ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.
സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 1:00-ന് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും. അമ്മയുടെ വിയോഗവാർത്ത ജി. വേണുഗോപാൽ സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു.
ശാസ്ത്രീയ സംഗീതരംഗത്ത് 'പറവൂർ സഹോദരിമാർ' എന്ന് അറിയപ്പെടുന്ന രാധാമണി, ശാരദാമണി എന്നിവരുടെ സഹോദരിയായ സരോജിനി ടീച്ചർ, തലമുറകൾക്ക് സംഗീതശിക്ഷണം നൽകിയ പ്രഗത്ഭയായ അധ്യാപികയാണ്. കിളിമാനൂർ തട്ടത്തുമല സ്വദേശി പരേതനായ ഗോപിനാഥൻ നായരാണ് ഭർത്താവ്. പിന്നണി ഗായകൻ ജി. വേണുഗോപാൽ, രാധിക എന്നിവരാണ് മക്കൾ.

Comments