ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷൻ സി. ജോസഫ് വിജയയെ രാജ്യത്തിന്റെ ‘ഭാവി പ്രധാനമന്ത്രി’യായി ഉയർത്തിക്കാട്ടി തമിഴ്നാട്ടിൽ പോസ്റ്റർ പ്രചാരണം. തൂത്തുക്കുടിയിലാണ് വിജയയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി വിശേഷിപ്പിച്ചുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
സഖ്യകക്ഷിയായ കോൺഗ്രസ് ഇതിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. എ.ഐ.എ.ഡി.എം.കെ വിട്ട് അടുത്തിടെ ടി.വി.കെയിലെത്തിയ പ്രാദേശിക നേതാവ് സുധാകറാണ് തൂത്തുക്കുടിയിൽ പോസ്റ്ററുകൾ സ്ഥാപിച്ചത്.
വിജയയെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുന്നതിന് തമിഴ്നാട് കായിക മന്ത്രി ആദവ് അർജുന കഴിഞ്ഞ ദിവസം പിന്തുണ അറിയിച്ചിരുന്നു. മണ്ഡല പുനർനിർണയത്തിനെതിരായ പ്രമേയത്തെ പിന്തുണച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഉത്തരേന്ത്യൻ ആധിപത്യം അവസാനിപ്പിക്കണമെന്നും ദക്ഷിണേന്ത്യയിൽ, പ്രത്യേകിച്ച് തമിഴ്നാട്ടിൽ നിന്ന് ഒരാൾ പ്രധാനമന്ത്രിയാകണമെന്നും ആദവ് അർജുന ആവശ്യപ്പെട്ടു. അഞ്ചോ ആറോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചേർന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കുന്ന സാഹചര്യം മാറണമെന്നും അദ്ദേഹം പറഞ്ഞു.

Comments