മലയാളസിനിമയ്ക്ക് ഒരുപാട് മികച്ച സിനിമകള്‍ നല്കിയ അഭിനേതാവും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായിരുന്നു ശ്രീനിവാസന്. അക്ഷരങ്ങൾകൊണ്ട് ചിന്തിപ്പിച്ച്, അഭിനയംകൊണ്ട് വിസ്മയിപ്പിച്ച്, സമൂഹത്തിന്റെ നേർക്കാഴ്ചകളെ പരിഹാസത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ച്, തൊട്ടതെല്ലാം പൊന്നാക്കിയ അതുല്യ കലാകാരന്. സിനിമയ്ക്ക് വേണ്ടുന്നതെല്ലാം നല്‍കിയാണ് ശ്രീനിവാസന് മണ്മറഞ്ഞത്. അദ്ദേഹം ചെയ്തു വച്ച സിനിമകള്‍ മാത്രം മതി ശ്രീനിവാസനെന്ന അതുല്യ പ്രതിഭയെ കാലം ഓര്‍ത്തെടുക്കാന്‍.
ശ്രീനിവാസന്റെ മകനെന്ന ലേബലില്‍ ബിഗ് സ്ക്രീനിലെത്തിയെങ്കിലും ചുരുക്കം സിനിമകളിലൂടെ തന്നെ തന്റേതായ ഐഡന്റിറ്റി നേടിയെടുത്ത കലാകാരനാണ് ധ്യാന്‍ ശ്രീനിവാസന്. സിനിമകളേക്കാള്‍ അഭിമുഖങ്ങളിലൂടെയാണ് ധ്യാന്‍ വൈറല്‍ താരമാണ്. തഗ്ഗ് സ്റ്റാറെന്ന വിളിപ്പേരാണ് ധ്യാനിനുള്ളത്. എപ്പോഴും ചിരിച്ച മുഖത്തോടെ മാത്രമേ പ്രേക്ഷകര്‍ ധ്യാനിനെ കണ്ടിട്ടുള്ളൂ. എന്നാല്‍ അച്ഛന്റെ വേര്‍പാടില്‍ പൊട്ടിക്കരഞ്ഞ്, വിതുമ്പലോടെ അമ്മയെയും ചേട്ടന് വിനീതിനെയും ചേര്‍ത്തു പിടിക്കുന്ന ധ്യാനിനെ കണ്ട് പ്രേക്ഷകരുടെ കണ്ണുകളും ഈറനായി.
ഇപ്പോഴിതാ ശ്രീനിവാസന്റെ വേര്‍പാടില്‍ വികാരഭരിതനാകുന്ന ധ്യാനിനെ പുതിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അവസാനകാലം എല്ലാ തിരക്കും മാറ്റിവച്ച് ഒരു സമയം വരും ആ സമയത്ത് നമ്മുടെ മാതാപിതാക്കൾക്കൊപ്പം സമയം ചെലവഴിക്കാം എന്ന് വിചാരിച്ചാൽ നടക്കില്ലെന്നും സെറ്റില്‍ ആയി ഇനി ഇവരോടൊപ്പം കുറച്ചു വര്‍ഷം ജീവിക്കാം എന്ന് വിചാരിച്ചപ്പോള്‍ അത് കിട്ടിയില്ലെന്നും ധ്യാന്‍ പറഞ്ഞു. ശ്രീനിവാസന്റേത് പെട്ടെന്നുള്ള വിയോഗമായിരുന്നെന്നും ധ്യാന്‍ പറയുന്നു.
‘‘കാലം എത്ര കഴിഞ്ഞാലും അച്ഛനില്ല എന്നത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ഇത്രയും നാള് നമ്മുടെ ജീവിതത്തിലുണ്ടായ ഒരാള്‍ നഷ്ടപ്പെടുമ്പോള്‍ സ്വഭാവികമായിട്ടും ഇതൊരിക്കലും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത ഒരു കാര്യമാണ്. ഉള്‍ക്കൊണ്ട് പോവുക എന്നൊരു സംഭവമില്ല. ജീവിച്ചപ്പോള്‍ അദ്ദേഹം രാജാവിനെ പോലെ ജീവിച്ചു. മരിക്കുവോളം അങ്ങനെ ജീവിച്ച് പോയ ആളാണ്. അസുഖബാധിതനായി എന്നതൊഴിച്ചു കഴിഞ്ഞാല്‍ ആ നാട്ടിലും മലയാളികളുടെ മനസിലും മരണത്തിന് ശേഷം ആയിക്കോട്ടേ, അങ്ങനെയൊരു ജീവിതം ഉണ്ടായിട്ടുള്ള ആളല്ലേ. ഇതിനപ്പുറത്തേക്ക് മലയാള സിനിമയ്ക്ക് സംഭാവന ചെയ്യാനും ഇനിയൊന്നും ബാക്കിയില്ല.
എല്ലാം ചെയ്തു. ഒരു ആയുസില്‍ ചെയ്യേണ്ടതൊക്കെ ചെയ്ത് വച്ചിട്ട് പോയ ഒരാളാണ്. വ്യക്തിപരമായി നമുക്കാണ് നഷ്ടം. കാരണം അവസാന കാലമൊക്കെ, ബൈപാസ് കഴിഞ്ഞ സമയത്തൊക്കെ നമ്മള് വിചാരിച്ചത് കുറച്ചു കാലം കൂടി അച്ഛന് നമ്മുടെ കൂടെ ഉണ്ടാകുമെന്നാണ്. ചെന്നൈയിലൊക്കെ ഉണ്ടായിരുന്ന സമയത്താണ് ഞങ്ങളൊരുമിച്ച് ഉണ്ടായിരുന്നത്. പിന്നീട് അച്ഛനുമായുള്ള സൗന്ദര്യ പിണക്കമൊക്കെ കഴിഞ്ഞ് വീണ്ടും തിരിച്ചുവരുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനിടയിലാണ്.
കാര്യങ്ങളൊക്കെ ഒന്ന് ശരിയായി വന്നത് 2017-19 കാലഘട്ടത്തിലാണ്. ലൗ ആക്ഷനുമൊക്കെ ചെയ്യുന്നത് അപ്പോഴാണ്. അപ്പോഴേക്കും അച്ഛന് അസുഖബാധിതനായിരുന്നു. അസുഖം വന്ന് തുടങ്ങിയപ്പോഴേക്കും പഴയ ആള് അല്ലാതായി മാറി. സംസാരത്തിലും ഒക്കെ മാറി. നമ്മള് കണ്ടിരുന്ന ഒരാളില്‍ നിന്നും നമ്മുടെ കണ്മുന്നില് ഇങ്ങനെ വീക്ക് ആകുന്നത് കാണുകയാണ്.
കല്ല് പോലെ നിന്നിരുന്ന ഒരാള്‍ വീക്കായി വീക്കായി പോകുമ്പോള്‍ അത് നമ്മള് കാണേണ്ടി വരുമ്പോള്‍ അദ്ദേഹത്തിനും നമ്മളെ ഫെയ്സ് ചെയ്യുമ്പോള്‍ അദ്ദേഹത്തിനും ബുദ്ധിമുട്ടാണ്. പരമാവധി ഞാന്‍ ആശുപത്രിയില്‍ പോയി അച്ഛനെ കാണാറില്ല. അങ്ങനെയൊരു രൂപത്തില്‍ കാണാതിരിക്കാനാണ് ഞാന്‍ ശ്രമിക്കാറ്. അമ്മ എന്നെ വിളിച്ചാലും ഞാന്‍ പോകാറില്ല.
ആ അവസ്ഥയില്‍ അച്ഛനെ എന്നെ കാണാന്‍ താല്പര്യമില്ല എന്നുള്ള എന്റെ തോന്നലും, എനിക്കും പുള്ളിയെ അങ്ങനെ കാണാന്‍ ഇഷ്ടമല്ലെന്ന തോന്നലും കാരണം ആശുപത്രിയില്‍ ഒന്നും പോയിട്ടില്ല. അവസാനം വീണ സമയത്തും ഞാന്‍, ആശുപത്രിയില്‍ വരുന്നില്ല എന്നാണ് പറഞ്ഞത്. നമ്മളൊന്ന് സെറ്റിലായി ഇനി ഇവരുടെ കൂടെ സമയം ചെലവഴിക്കാം എന്ന് ചിന്തിച്ച് ഇരിക്കുമ്പോഴാണ് സത്യം പറഞ്ഞാല്‍ അച്ഛന് നമ്മളെ വിട്ട് പോയത്.
നാലഞ്ച് വര്‍ഷമായി സിനിമ ചെയ്യാന്‍ അവിടെയും ഇവിടെയുമൊക്കെ പോയി നില്‍ക്കുമ്പോഴും ഓരോ സിനിമയ്ക്ക് പോകുമ്പോഴും, അച്ഛന് ചോദിക്കും ഏതാ പടം എന്ന് ?. വല്ലപ്പോഴും എനിക്കൊരു പടം. ഞാന്‍ എന്ത് അഡ്ജസ്റ്റ്മെന്റിനും റെഡിയാണെന്ന് എന്നോട് ഒരു ദിവസം വന്നു പറഞ്ഞിരുന്നു. അച്ഛന് വയ്യാതെ ഇരിക്കുന്നത് കാണുമ്പോള്‍ നമുക്കും സങ്കടമാണ്. സത്യം പറഞ്ഞാല്‍ അവസാന കാലം നമുക്ക് ഒരുമിച്ച് കുറച്ചു സമയം കിട്ടിയില്ല.
മരിക്കുന്നതിന് മുന്‍പ് ഞങ്ങള്‍ തമ്മില്‍ കണ്ടിട്ട് രണ്ടോ മൂന്നോ ആഴ്ച ആയിരുന്നു. അവസാനം ഞാന്‍ കാണുന്നത് അപ്പോഴാണ്. ആശുപത്രിയിലായിരുന്നപ്പോഴും തൊട്ടടുത്തുണ്ടെങ്കിലും ആ അവസ്ഥയില്‍ എനിക്ക് കാണാന്‍ പറ്റില്ല. നല്ല വേദനയുണ്ട്, വരണമെന്ന് അമ്മ പറയുമ്പോഴും ഞാന്‍ വീട്ടില്‍ വരുമ്പോള്‍ കണ്ടോളാം എന്ന് പറഞ്ഞു. പിന്നെ വീട്ടില്‍ വന്ന് രണ്ടാമത്തെ ദിവസമാണല്ലോ മരിക്കുന്നത്.
സെറ്റില്‍ ആയി ഇനി ഇവരോടൊപ്പം കുറച്ചു വര്‍ഷം ജീവിക്കാം എന്ന് വിചാരിച്ചപ്പോള്‍ അത് കിട്ടിയില്ല. എന്റെ മോളെയൊക്കെ ഭയങ്കര ഇഷ്ടമായിരുന്നു. പേരക്കുട്ടികള്‍ക്കൊപ്പം ചെലവഴിക്കാനുള്ള അവസരമൊന്നും അദ്ദേഹത്തിന് കിട്ടിയില്ല എന്നൊരു സങ്കടവുമുണ്ട്. ഞാന്‍ പറഞ്ഞു വരുന്നത്, ഈ സമയത്ത് ഇന്നത് ചെയ്യാം എന്ന് പറഞ്ഞ് മാറ്റി വച്ചാല്‍ അത് നടക്കില്ല.
അവസാനകാലം എല്ലാ തിരക്കും മാറ്റിവച്ച് ഒരു സമയം വരും ആ സമയത്ത് നമ്മുടെ മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാം എന്ന് വിചാരിക്കുന്ന ഒരു സമയം ഇല്ല. അങ്ങനെയൊരു സമയം ഇല്ല. അപ്പോഴേക്കും അവര്‍ക്ക് ആരോഗ്യപ്രശ്നങ്ങളും വയ്യാഴികയുമൊക്കെ ഉണ്ടാകും. പിന്നെ നമ്മളെ വിട്ട് പോകും. അച്ഛന്റേത് പെട്ടെന്നുള്ള ഒരു വിയോഗമായിരുന്നു...’’ വൈകാരികമായി ധ്യാന്‍ പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ധ്യാന്‍ മനസ്സു തുറന്നു സംസാരിച്ചത്. ധ്യാനിന്റെ വാക്കുകള്‍ അക്ഷരംപ്രതി ശരിയാണെന്നാണ് പലരും കമന്റുകളില്‍ കുറിക്കുന്നത്.

Comments