തിരുവനന്തപുരം: മുഖ്യമന്ത്രിയെ ഡിസിസി അംഗം തന്നെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ ഗുരുതര ആരോപണവുമായി ചേന്തി അനില്‍. തന്റെ അറസ്റ്റ് പാര്‍ട്ടിയിലെ ഗ്രൂപ്പ് കളിയുടെ ഭാഗമാണെന്നാണ് വിമര്‍ശനം. മുഖ്യമന്ത്രിയെ വഴിയില്‍ അന്യായമായി തടഞ്ഞു, ജോലി തടസ്സപ്പെടുത്തി, തുടങ്ങിയ കുറ്റം ചുമത്തി കേസെടുത്ത ശേഷമായിരുന്നു അറസ്റ്റ്. ഡിസിസി അംഗം തന്നെ മുഖ്യമന്ത്രി തടഞ്ഞുനിര്‍ത്തുകയും മോശമായി സംസാരിക്കുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത് പാര്‍ട്ടിക്ക് അവമതിപ്പിന് കാരണമായതായി പാര്‍ട്ടിക്കുള്ളില്‍ തന്നെ വിലയിരുത്തലുണ്ട്.
ഇന്നലെ അര്‍ദ്ധരാത്രിയിലാണ് അനിലിനെ ശ്രീകാര്യം പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ചെമ്പഴന്തിയിലെ ശ്രീനാരായണഗുരു ജയന്തി ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞത്. അതേസമയം താന്‍ വാഹനം തടഞ്ഞിട്ടില്ലെന്നും വാഹനവ്യൂഹത്തിന് നേരെ കൈകാണിച്ചപ്പോള്‍ പുറത്തിറങ്ങി മുഖ്യമന്ത്രി ക്ഷുഭിതനായി സംസാരിക്കുകയായിരുന്നെന്ന് ഇയാള്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ചേന്തിയിലെ പ്രോഗ്രാം ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയോട് മോശമായി പെരുമാറിയതിന് സ്ഥലത്തുണ്ടായിരുന്ന ഗ്രേഡ് എസ്ഐയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ അനിലിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്തേക്കും.
അറസ്റ്റ് ഗ്രൂപ്പുകളിയുടെ ഭാഗമാണെന്ന് ചേന്തിഅനില് പ്രതികരിച്ചത്. ചേന്തി അനില്‍ അവിടുത്തെ പ്രധാന കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ആദ്യഘട്ടത്തില്‍ സസ്പെന്‍ഷനും പിന്നീട് അന്വേഷണവിധേയമാക്കി പുറത്താക്കുകയും ചെയ്തേക്കും. മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞു വാക്കുതര്‍ക്കം ഉണ്ടാക്കി. ചേന്തി അനിലും മുഖ്യമന്ത്രിയും തമ്മില്‍ പരസ്പരം കലിച്ചു സംസാരിക്കുന്ന സാഹചര്യം ഉണ്ടാക്കി. ഡിസിസി അംഗത്തില്‍ നിന്നുമാണ് ഈ പ്രവര്‍ത്തി എന്നത് പാര്‍ട്ടിക്ക് വലിയ അവമതിപ്പിന് കാരണമായി എന്നാണ് കണ്ടെത്തല്‍.

Comments