കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് 2,120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,16,040 രൂപയായി. ഗ്രാമിന് 265 രൂപ കുറഞ്ഞ് 14,505 രൂപയായി.
കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പവൻ വിലയിൽ 4,040 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 505 രൂപയും കുറഞ്ഞു.
രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഡോളർ ദുർബലമായതും അമേരിക്കൻ ബോണ്ട് ആദായത്തിലുണ്ടായ കുറവും കഴിഞ്ഞ ദിവസങ്ങളിൽ സ്വർണത്തിന് കരുത്തേകിയിരുന്നു. എന്നാൽ ഡോളർ വീണ്ടും ശക്തിപ്രാപിച്ചതടക്കമുള്ള ഘടകങ്ങളാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണമായത്.
യുഎസ് ഫെഡറൽ റിസർവിന്റെ പണപ്പെരുപ്പവുമായി ബന്ധപ്പെട്ട ആശങ്കകളും സ്വർണവിപണിയെ സ്വാധീനിക്കുന്നുണ്ട്.
ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സംസ്ഥാനത്ത് സ്വർണവിലയിലെ റെക്കോർഡ്. ഡിസംബർ 23നാണ് പവൻ വില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്.

Comments