സിനിമ കാണാൻ പോകുന്നുവെന്ന് പറഞ്ഞ് തിയറ്ററിലെത്തി സിനിമ തുടങ്ങുന്നതിന് മുമ്പേ ഒന്ന് ഉറങ്ങിയാലോ? കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും ചൈനയിൽ ഇത് ഇപ്പോൾ പുതിയൊരു സേവനമായി മാറുകയാണ്. ഷാങ്സി പ്രവിശ്യയിലെ ഷിയാനിലെ ലുമിയൈ സിനിമയാണ് ഉച്ചഭക്ഷണ ഇടവേളയിൽ ജീവനക്കാർക്ക് അൽപസമയം ഉറങ്ങാൻ പ്രത്യേക സൗകര്യം ഒരുക്കിയിരിക്കുന്നത്. ജോലി തിരക്കിനിടയിൽ വിശ്രമിക്കാൻ ആഗ്രഹിക്കുന്നവർക്കായി സിനിമാ ഹാളിലെ സീറ്റുകൾ ഏകദേശം പൂർണമായും പിന്നിലേക്ക് ചായുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
‘ലൈയിങ് ഫ്ലാറ്റ് പ്ലാൻ’ എന്ന പേരിലാണ് ഈ വ്യത്യസ്ത സേവനം. പ്രവൃത്തിദിവസങ്ങളിൽ ഉച്ചയ്ക്ക് 12 മുതൽ 2.30 വരെയാണ് നാപ് സർവീസ് ലഭിക്കുക. രണ്ട് പ്രത്യേക ഹാളുകളിലായി 76 അഡ്ജസ്റ്റബിൾ സീറ്റുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. 39.9 യുവാൻ മുതൽ ആരംഭിക്കുന്ന മാസ പാസിന് പുറമെ, രണ്ട് പേർക്ക് ഉപയോഗിക്കാവുന്ന പാസും ലഭ്യമാണ്. വിശ്രമിക്കുന്നവർക്ക് പുതപ്പും കോഫിയും മറ്റ് പാനീയങ്ങളും അധിക നിരക്കില്ലാതെ നൽകുന്നുണ്ട്.
സിനിമ കാണാനെത്തുന്നവർക്ക് പകരം ഉച്ചയുറക്കത്തിനായി ഹാൾ ഉപയോഗിക്കുന്നതിനെക്കുറിച്ച് കേൾക്കുമ്പോൾ തന്നെ കൗതുകം തോന്നുമെങ്കിലും, നിരവധി ജീവനക്കാരാണ് ഈ സൗകര്യം ഉപയോഗിക്കുന്നത്. ഓഫീസിലെ ജോലിക്കിടയിൽ ഉറങ്ങാൻ ശ്രമിച്ചാൽ ശരിയായ വിശ്രമം ലഭിക്കാറില്ലെന്നും ഇരുണ്ടതും വൃത്തിയുള്ളതുമായ സിനിമാ ഹാളിൽ കൂടുതൽ സുഖമായി ഉറങ്ങാൻ കഴിയുന്നുണ്ടെന്നും സ്ഥിരമായി സേവനം ഉപയോഗിക്കുന്ന ഒരാൾ പറഞ്ഞു. കൂടുതൽ സൗകര്യമുള്ള സീറ്റുകളുള്ള ‘ലീഷർ സ്ക്രീനിങ് ഹാളിനാണ്’ ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ ആവശ്യക്കാരെന്നും റിപ്പോർട്ടുണ്ട്.
വാസ്തവത്തിൽ ചൈനയിൽ ഉച്ചയുറക്കം പലരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. ഉച്ചസമയത്തെ വിശ്രമത്തിന് ആവശ്യക്കാർ ഏറെയായതിനൊപ്പം, പകൽ സമയത്തെ സിനിമാ ഷോകളിൽ ആളുകൾ കുറവായതിനാൽ ഒഴിവുള്ള ഹാളുകൾ പ്രയോജനപ്പെടുത്താനും ഈ സേവനം സിനിമയ്ക്ക് സഹായകമായി. ജോലി സമ്മർദത്തിനിടയിൽ കുറച്ച് സമയം സമാധാനമായി ഉറങ്ങാൻ പണം നൽകാൻ ആളുകൾ തയ്യാറാകുന്ന പുതിയ ‘ലഞ്ച് ബ്രേക്ക് ഇക്കോണമി’യുടെ ഭാഗമായാണ് ഈ ആശയം ശ്രദ്ധ നേടുന്നത്.

Comments