വിദേശത്തേക്ക് പോകുമ്പോൾ മികച്ച ജീവിതവും ഉയർന്ന വരുമാനവും കൂടുതൽ സൗകര്യങ്ങളുമാണ് പലരും സ്വപ്നം കാണുന്നത്. എന്നാൽ വർഷങ്ങളോളം അവിടെ ജീവിച്ചുകഴിയുമ്പോൾ കാഴ്ചപ്പാട് മാറിയാലോ? യുകെയിൽ നാല് വർഷം ജോലി ചെയ്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങി പുതിയൊരു ജീവിതം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്ന 32 കാരനായ പ്രവാസിIയുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘ഹണിമൂൺ ഫേസ് കഴിഞ്ഞു, ഇനി ഇന്ത്യയിലേക്ക് മടങ്ങുന്നത് തെറ്റായ തീരുമാനമാണോ?’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
യുകെയിൽ പ്രോജക്ട് അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്യുന്ന യുവാവ് നാല് വർഷത്തിനിടെ ഏകദേശം 70 ലക്ഷം രൂപ സമ്പാദിച്ചതായാണ് പറയുന്നത്. നിലവിൽ അവിവാഹിതനായ അദ്ദേഹം കുടുംബത്തിന്റെ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ട സാഹചര്യത്തിലുമല്ല. അതിനാൽ തന്നെ സമ്പാദ്യവുമായി ഇന്ത്യയിലേക്ക് മടങ്ങി ടെക് മേഖലയിലേക്ക് കരിയർ മാറ്റം നടത്താനാണ് ആലോചിക്കുന്നത്. തുടക്കത്തിൽ കുറഞ്ഞ ശമ്പളം സ്വീകരിക്കേണ്ടി വന്നാലും അനുഭവം നേടിയ ശേഷം മുന്നേറാമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടൽ.
യുകെയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലേക്ക് മടങ്ങിയാൽ അടിസ്ഥാന സൗകര്യങ്ങളിലും മറ്റ് സൗകര്യങ്ങളിലും ചില വിട്ടുവീഴ്ചകൾ വേണ്ടിവരുമെന്ന് യുവാവിന് അറിയാം. എന്നാൽ ഇപ്പോൾ അത്തരം കാര്യങ്ങൾ തന്റെ സന്തോഷത്തിന് അത്ര പ്രധാനമല്ലെന്ന് അദ്ദേഹം പറയുന്നു. സാമ്പത്തിക സ്ഥിരത, ജോലിക്ക് പുറത്തുള്ള കുറച്ച് ഒഴിവുസമയം, ഇടയ്ക്കിടെ യാത്ര ചെയ്യാനുള്ള സാമ്പത്തിക ശേഷി, ഇത്രയുമാണ് തനിക്ക് വേണ്ടതെന്നും ആഡംബര ജീവിതത്തിൽ വലിയ താൽപര്യമില്ലെന്നും യുവാവ് വ്യക്തമാക്കി.
യുവാവിന്റെ കുറിപ്പ് പുറത്തുവന്നതോടെ വിദേശത്ത് കഴിയുന്ന നിരവധി ഇന്ത്യക്കാരും സമാനമായ അനുഭവങ്ങൾ പങ്കുവെച്ചു. കാനഡയിൽ നാല് വർഷത്തോളം പഠിക്കുകയും ജോലി ചെയ്യുകയും ചെയ്ത ശേഷം ഏകദേശം 55 ലക്ഷം രൂപ സമ്പാദിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ ആലോചിക്കുന്ന ഒരാളും തന്റെ അനുഭവം പങ്കുവെച്ചു. ന്യൂസിലൻഡിൽ കഴിയുന്ന മറ്റൊരു യുവതിയും അവിടത്തെ ജോലി സാഹചര്യങ്ങളും ജീവിതത്തിലെ മടുപ്പും കാരണം ഇന്ത്യയിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് പറഞ്ഞു. ഇതോടെ വിദേശജീവിതത്തിന്റെ ‘ഹണിമൂൺ ഫേസ്’ കഴിഞ്ഞാൽ യഥാർഥത്തിൽ എന്താണ് വേണ്ടതെന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ സജീവമായത്.

Comments