കാഞ്ഞങ്ങാട്: ചെങ്കല്ല് കയറ്റിവന്ന ടിപ്പർ ലോറി നിയന്ത്രണംവിട്ട് റോഡിന് താഴെയുള്ള വീടിന് മുകളിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചായ്യോം സ്വദേശി സാദിഖ് (37) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടുമണിയോടെ കാഞ്ഞിരപ്പൊയിൽ കുളങ്ങാട് കാലിക്കടവിലായിരുന്നു അപകടം.
കുളങ്ങാട് കാലിക്കടവിലെ പി. ഗോപാലന്റെ വീടിന് മുകളിലേക്കാണ് ടിപ്പർ ലോറി തലകീഴായി പതിച്ചത്. ഇടിയുടെ ആഘാതത്തിൽ വീടിന്റെ അടുക്കള ഭാഗം പൂർണമായും തകർന്നു.
കുളങ്ങാട്ടുനിന്ന് ചെങ്കല്ല് കയറ്റി പരേളം കാലിക്കടവ് ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. ഇടുങ്ങിയ റോഡിലൂടെ പോകുന്നതിനിടെ റോഡിന്റെ ഒരു ഭാഗത്തെ അരിക് പെട്ടെന്ന് ഇടിഞ്ഞതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് താഴത്തെ നിരപ്പിലുള്ള വീടിന്റെ മേൽക്കൂരയിലേക്ക് ലോറി മലക്കംമറിഞ്ഞ് വീണു.
ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലോറി വലിയ ശബ്ദത്തോടെ വീടിന് മുകളിലേക്ക് പതിക്കുമ്പോൾ അടുക്കള ഭാഗത്ത് വീട്ടുകാർ ആരും ഉണ്ടായിരുന്നില്ല. ഇതോടെ വീട്ടിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വലിയ ദുരന്തമാണ് ഒഴിവായത്.
അപകടത്തെ തുടർന്ന് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Comments