മട്ടാഞ്ചേരി: സ്വര്‍ണവില ഗ്രാമിന് 265 രൂപ കുറഞ്ഞു. അതോടെ ഗ്രാമിനു വില 14,505 രൂപയായി. പവന് 2120 രൂപയാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. പവന് 1,16,040 രൂപയാണു വില. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് 4454 ഡോളറായി കുറഞ്ഞതാണ് ആഭ്യന്തര വില കുറയാന്‍ കാരണം. പലിശ നിരക്ക് ഉയര്‍ത്താന്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് തീരുമാനിച്ചാല്‍ സ്വര്‍ണവില വീണ്ടും കുറയാനാണ് സാധ്യത. 24 കാരറ്റ് സ്വര്‍ണത്തിനു പവന് 2320 രൂപയും 18 കാരറ്റിനു പവന് 1740 രൂപയും വില ഇടിഞ്ഞു. 24 കാരറ്റിനു പവന് 1,26,600 രൂപ. 18 കാരറ്റിന് 94950 രൂപ. വെള്ളി വില ഗ്രാമിന് അഞ്ചു രൂപ കുറഞ്ഞ് 260തിലെത്തി. വിനിമയ നിരക്കില്‍ രൂപയുടെ മൂല്യം 95.43ല്‍ മാറ്റമില്ലാതെ തുടര്‍ന്നു.






Comments