ചെന്നൈ: വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പൂര്വവിദ്യാര്ഥികളെ ആദരിച്ച് വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (വി.ഐ.ടി.) ചെന്നൈ ക്യാംപസില്‍ വാര്‍ഷിക അലുമ്നി മീറ്റ് സംഘടിപ്പിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വി.വി.എസ്. ലക്ഷ്മണ് മുഖ്യാതിഥിയായി പങ്കെടുത്ത് പുരസ്കാരങ്ങള്‍ സമ്മാനിച്ചു. വി.ഐ.ടി. സ്ഥാപകനും ചാന്‍സലറുമായ ഡോ. ജി. വിശ്വനാഥന് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. ജി.വി. സെല്‍വവും ചടങ്ങില്‍ പങ്കെടുത്തു.
വിദ്യാര്‍ഥികളുടെ വളര്‍ച്ചയിലും വിജയത്തിലും അധ്യാപകരും വിദ്യാഭ്യാസ സ്ഥാപനങ്ങളും വഹിക്കുന്ന പങ്കിനോടുള്ള നന്ദി പ്രകടിപ്പിക്കണമെന്ന് വി.വി.എസ്. ലക്ഷ്മണ് പറഞ്ഞു. അധ്യാപകരും വിദ്യാര്‍ഥികളും തമ്മിലുള്ള ബന്ധം സ്വാര്ഥതാല്പര്യങ്ങളില്ലാത്തതും സവിശേഷവുമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുടെ ക്ഷേമത്തിനും വളര്‍ച്ചയ്ക്കുമായി അധ്യാപകര്‍ നല്കുന്ന പിന്തുണ ദൈവികമായ ബന്ധമാണെന്നും ലക്ഷ്മണ് അഭിപ്രായപ്പെട്ടു. സാമ്പത്തിക, കായിക മേഖലകളില്‍ ഇന്ത്യ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും രാജ്യാന്തര കായികരംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കേണ്ടതുണ്ടെന്ന് ഡോ. ജി. വിശ്വനാഥന് പറഞ്ഞു. പൂര്‍വവിദ്യാര്‍ഥികള്‍ സ്ഥാപനത്തിന്റെ ഭൂതകാലത്തിന്റെ ഭാഗം മാതമ്രെല്ലന്നും സ്ഥാപനത്തിന്റെ വ്യക്തിത്വത്തിന്റെ അഭേദ്യമായ ഘടകമാണെന്നും ഡോ. ജി.വി. സെല്‍വം പറഞ്ഞു. അവരുടെ നേട്ടങ്ങളും സമൂഹത്തിനുള്ള സംഭാവനകളും സ്ഥാപനത്തിന് അഭിമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. വി.ഐ.ടി. ചെന്നൈയിലെ അഞ്ച് പൂര്വവിദ്യാര്ഥികള്ക്കാണ് വിവിധ വിഭാഗങ്ങളിലായി പുരസ്കാരം നല്‍കിയത്. നികിത് ബസ്സിക്ക് സംരംഭകത്വ പുരസ്കാരവും ഡോ. സായീഷ് രാജേന്ദ്ര മംഗാവോങ്കറിന് അക്കാദമിക് ആന്‍ഡ് റിസര്‍ച്ച് പുരസ്കാരവും ലഭിച്ചു. ഡോ. ശന്തനു മേത്ത കോര്‍പറേറ്റ് കരിയര്‍ പുരസ്കാരവും ശിഖര്‍ കശ്യപ് യങ് അച്ചീവര്‍ പുരസ്കാരവും നേടി. പോളൂര്‍ എം.എല്‍.എ: ആര്. അഭിഷേകിന് സാമൂഹിക വികസന പുരസ്കാരം സമ്മാനിച്ചു. വിവിധ ബാച്ചുകളിലും മേഖലകളിലും നിന്നുള്ള പൂര്‍വവിദ്യാര്‍ഥികള്‍ പങ്കെടുത്ത സംഗമം അധ്യാപകരുമായും സഹപാഠികളുമായും വീണ്ടും ബന്ധപ്പെടുന്നതിനുള്ള വേദിയായി.






Comments