
മുംബൈ: നഷ്ടങ്ങളില്‍ നിന്ന് കരകയറാനുള്ള ഇന്ത്യന്‍ വിപണിയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ആഭ്യന്തര ഓഹരി വിപണികളില്‍ ലാഭമെടുപ്പ് ശക്തമായതോടെ തുടര്‍ച്ചയായ മൂന്നാം ആഴ്ചയിലും പ്രധാന ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
ഇടക്കാലയളവിലേക്കുള്ള വിപണിയുടെ കാഴ്ചപ്പാടില്‍ അനുകൂല പശ്ചാത്തലത്തിനുള്ള സൂചനകള്‍ നല്‍കുന്നുണ്ടെങ്കിലും ഹ്രസ്വകാലയളവില്‍ ട്രെന്‍ഡ് ദുര്‍ബലമാണ്. വരുന്ന ആഴ്ചയില്‍ (ഓഗസ്റ്റ് 31-സെപ്റ്റംബര്‍ 4), എന്‍.എസ്.ഇയുടെ മുഖ്യ ഓഹരി സൂചികയായ നിഫ്റ്റി-50, നിര്‍ണായക റെസിസ്റ്റന്‍സ് നിലവാരമായ 24,500 മറികടക്കാന്‍ സാധിക്കാത്തപക്ഷം വിപണിയില്‍ വില്‍പ്പന സമ്മര്‍ദം അതേപടി തുടരാനുള്ള സാധ്യതയാണുള്ളത്.പ്രധാന ഓഹരി സൂചികകളുടെ പ്രകടനം ബി.എസ്.ഇ സെന്‍സെക്സ്: 0.36% ഇടിവോടെ 77,265 നിലവാരത്തില്‍ ക്ലോസ് ചെയ്തു. എന്‍.എസ്.ഇ നിഫ്റ്റി: 0.30% താഴ്ന്ന് 24,176-ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബാങ്ക് നിഫ്റ്റി: ബാങ്കിംഗ് ഓഹരികളിലെ വില്പന സമ്മര്‍ദ്ദം മൂലം 0.50% ഇടിഞ്ഞ് 57,496 ലെവലിലെത്തി. ഇക്കഴിഞ്ഞ വ്യാപാര ആഴ്ചയില്‍ മെറ്റല്‍, ഐ.ടി, ഫാര്‍മ, പ്രൈവറ്റ് ബാങ്ക് ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ എഫ്.എം.സി.ജി, ഓട്ടോ, മീഡിയ, റിയല്‍റ്റി മേഖലകളില്‍ തിരിച്ചടി ദൃശ്യമായി. പോയവാരം 24,285-ല്‍ വ്യാപാരം ആരംഭിച്ച നിഫ്റ്റി സൂചിക 24,379 വരെ ഉയര്‍ന്ന ശേഷമാണ് 24,091 എന്ന താഴ്ന്ന നിലവാരത്തിലേക്ക് കൂപ്പുകുത്തയത്. തുടര്‍ച്ചയായ മൂന്നാം ആഴ്ചയിലും ടെക്നിക്കല്‍ ചാര്‍ട്ടുകളില്‍ ബെയറിഷ് ക്യാന്‍ഡില്‍ (ആലമൃശവെ ഇമിറഹല) രൂപപ്പെട്ടത് ഹ്രസ്വകാല തിരിച്ചടിയുടെ സൂചനയാണ്.
വരുന്ന വ്യാപാര ആഴ്ചയില്‍ നിഫ്റ്റിയുടെ 24,000 എന്ന സപ്പോര്‍ട്ട് നിലവാരം തകരുകയാണെങ്കില്‍ വിപണിയില്‍ കൂടുതല്‍ ഇടിവ് നേരിടാം. എന്നാല്‍ 24,500-ന് മുകളിലേക്ക് കയറാന്‍ സാധിച്ചാല്‍ മാത്രമേ സൂചികയില്‍ ഒരു ബുളിഷ് ട്രെന്‍ഡ് പ്രതീക്ഷിക്കാനാകൂ. ബാങ്ക് നിഫ്റ്റിയെ സംബന്ധിച്ച് 57,000 നിലവാരം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇവിടം തകര്‍ന്നാല്‍ ഇടക്കാലയളവിലേക്കുള്ള വിപണി കാഴ്ചപ്പാടും നെഗറ്റീവ് ആകാന്‍ സാധ്യതയുണ്ട്. ചുരുക്കത്തില്‍, പ്രധാന സൂചികകളുടെ ആഴ്ച കാലയളവിലെ ചാര്‍ട്ടുകള്‍ ഇപ്പോഴും ബുള്ളുകള്‍ക്ക് അനുകൂലമാണെങ്കിലും ദിവസ കാലയളവിലെ ചാര്‍ട്ടുകള്‍ വിപണിയില്‍ ജാഗ്രത നിര്‍ദേശിക്കുന്നു. 24,000 എന്ന നിര്‍ണായക സപ്പോര്‍ട്ട് ലെവല്‍ നിലനിര്‍ത്താന്‍ നിഫ്റ്റിക്ക് സാധിക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും വിപണിയുടെ അടുത്ത നീക്കം.





Comments