കണ്ണൂർ: കണ്ണൂർ സിപിഎമ്മിന് വീണ്ടും തിരിച്ചടിയായി സാമ്പത്തിക തിരിമറി ആരോപണം. പാർട്ടി നേതൃത്വവുമായി ബന്ധപ്പെട്ട നോർത്ത് മലബാർ എഡ്യൂക്കേഷനൽ സൊസൈറ്റിക്കെതിരെയാണ് നിക്ഷേപകർ രംഗത്തെത്തിയിരിക്കുന്നത്. ഇരിട്ടിയിലെ സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കൾ ഭാരവാഹികളായ ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റാണ് കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ. 2015-ൽ അന്നത്തെ ഇരിട്ടി സിപിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സൊസൈറ്റി രജിസ്റ്റർ ചെയ്തത്. കോളേജ് ആരംഭിക്കുമെന്ന് വാഗ്ദാനം ചെയ്ത് പതിനായിരത്തിലധികം പേരിൽ നിന്ന് 1,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ പിരിച്ചെടുത്തെന്നാണ് ആരോപണം.
പാർട്ടിയുടെ സംഘടനാ സംവിധാനം ഉപയോഗിച്ചായിരുന്നു പണം സമാഹരിച്ചതെന്നാണ് നിക്ഷേപകരുടെ ആരോപണം. എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും കോളേജിന്റെ നിർമാണം ആരംഭിച്ചിട്ടില്ലെന്നും പദ്ധതിക്കായി അനുയോജ്യമായ സ്ഥലം വാങ്ങിയിട്ടില്ലെന്നും ഇവർ പറയുന്നു. പിരിച്ചെടുത്ത തുക എവിടെയാണ് ഉപയോഗിച്ചതെന്നതിലും വ്യക്തതയില്ലെന്നാണ് നിക്ഷേപകരുടെ പരാതി. ഇതോടെയാണ് സൊസൈറ്റിക്കെതിരെ പരാതിയുമായി നിക്ഷേപകർ രംഗത്തെത്തിയത്. എത്രയും വേഗം കോളേജ് പദ്ധതിയുമായി മുന്നോട്ടുപോകുകയോ അല്ലെങ്കിൽ തങ്ങൾ നിക്ഷേപിച്ച പണം തിരികെ നൽകുകയോ ചെയ്യണമെന്നാണ് ആവശ്യം. വിഷയം കഴിഞ്ഞ ഏരിയ സമ്മേളനത്തിലും ചർച്ചയായിരുന്നുവെന്നാണ് വിവരം.
അതേസമയം, ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്ന് സൊസൈറ്റി പ്രസിഡന്റ് ബിനോയ് കുര്യൻ പ്രതികരിച്ചു. കോളേജ് നിർമാണത്തിനായി ഇരിട്ടി നഗരത്തോട് ചേർന്ന് 38 സെന്റ് ഭൂമി വാങ്ങിയിട്ടുണ്ടെന്നും പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. വർഷങ്ങളായി നീണ്ടുനിൽക്കുന്ന പദ്ധതിയെച്ചൊല്ലി നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയതോടെ സംഭവത്തിൽ കൂടുതൽ വിശദീകരണം ആവശ്യപ്പെട്ടുള്ള സമ്മർദവും ശക്തമാകുകയാണ്.

Comments