More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

എംവിഡിയുടെ 60 പരിവാഹൻ സേവനങ്ങൾ ഇനി ആധാർ ഒടിപി അധിഷ്ഠിതം; സെപ്റ്റംബർ 21 മുതൽ നിർബന്ധം

Authored by Web Desk | Last updated: 30 Aug 2026, 9:11 AM | 2 min read

Print
എംവിഡിയുടെ 60 പരിവാഹൻ സേവനങ്ങൾ ഇനി ആധാർ ഒടിപി അധിഷ്ഠിതം; സെപ്റ്റംബർ 21 മുതൽ നിർബന്ധം
തിരുവനന്തപുരം: ഇടനിലക്കാരുടെ ചൂഷണം തടയാൻ മോട്ടോർ വാഹന വകുപ്പിന്റെ നിർണായക നീക്കം. പരിവാഹൻ പോർട്ടൽ വഴിയുള്ള 60ഓളം സേവനങ്ങൾ ആധാർ ഒടിപി അധിഷ്ഠിതമാക്കുന്നു. സെപ്റ്റംബർ 21 മുതൽ ആധാർ ഒടിപി പരിശോധന നിർബന്ധമാക്കും. വാഹൻ, സാരഥി പോർട്ടലുകളിലൂടെ ലഭിക്കുന്ന സേവനങ്ങളിലാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. അപേക്ഷകരുടെ നടപടികൾ കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കുകയാണ് ലക്ഷ്യം.

നിലവിൽ 60-ഓളം സേവനങ്ങളിൽ 21 എണ്ണം ഓഫീസിൽ നേരിട്ട് എത്താതെ ഓൺലൈനായി പൂർത്തിയാക്കാൻ കഴിയുന്നവയാണ്. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലേക്ക് ലഭിക്കുന്ന ഒടിപി ഉപയോഗിച്ച് അപേക്ഷകർക്ക് ഈ സേവനങ്ങൾ നേരിട്ട് ലഭ്യമാക്കാം. എന്നാൽ മറ്റ് സേവനങ്ങളിൽ കൃത്യമായ ഒടിപി പരിശോധന ഇല്ലാത്തത് മുതലെടുത്ത് ചില അനധികൃത വ്യക്തികളും ഇടനിലക്കാരും അപേക്ഷകരെ ചൂഷണം ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് എംവിഡി അറിയിച്ചു. സമയക്കുറവും അപേക്ഷാ നടപടികളുടെ സങ്കീർണ്ണതയും കാരണം പലരും ഏജന്റുമാരെ ആശ്രയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ചില ഏജന്റുമാർ അപൂർണ്ണമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും ബോധപൂർവം അപേക്ഷകൾ വൈകിപ്പിക്കുകയും പിന്നീട് നടപടികൾ വേഗത്തിലാക്കാമെന്ന് പറഞ്ഞ് അപേക്ഷകരിൽ നിന്ന് അധിക തുക ഈടാക്കുകയും ചെയ്യുന്നതായി എംവിഡി വ്യക്തമാക്കി. ഇതിന് പരിഹാരമായാണ് ശേഷിക്കുന്ന പരിവാഹൻ സേവനങ്ങൾ കൂടി ഫേസ്‌ലെസ് ഓൺലൈൻ സേവനങ്ങളാക്കി മാറ്റുന്നത്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ അപേക്ഷകർക്ക് ഇടനിലക്കാരെ ആശ്രയിക്കാതെ കൂടുതൽ സേവനങ്ങൾ നേരിട്ട് ഓൺലൈനായി പൂർത്തിയാക്കാൻ കഴിയുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ വിലയിരുത്തൽ.

പുതിയ സംവിധാനമിങ്ങനെ


1.​ ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ വഴി ഒ.ടി.പി അധിഷ്ഠിതമായി അപേക്ഷകൾ സമർപ്പിക്കാം.

2.​ ആദ്യം വരുന്നവർക്ക് ആദ്യം എന്ന മുൻഗണനാ ക്രമത്തിൽ അപേക്ഷകൾ തീർപ്പാക്കും.

3.​ വാഹന പരിശോധന, അനന്തരാവകാശികളുടെ തിരിച്ചറിയൽ പരിശോധന, കാരണം കാണിക്കൽ നോട്ടീസിനെത്തുടർന്നുള്ള വ്യക്തിഗത വാദം കേൾക്കൽ തുടങ്ങിയ പ്രക്രിയകൾക്ക് ഒഴികെ ഭൂരിഭാഗം സേനങ്ങൾക്കും ഇനി ആർടി ഓഫീസുകൾ സന്ദർശിക്കേണ്ടതില്ല.

4. ​'നമ്മുടെ കേരളം' പോർട്ടൽ വഴി വാഹന പരിശോധനയ്ക്കുള്ള സ്ലോട്ടുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. ഈ പോർട്ടൽ വഴി വ്യക്തിഗത വാദം കേൾക്കൽ, അനന്തരാവകാശ പരിശോധന എന്നിവയ്ക്കുള്ള സ്ലോട്ടുകളും ബുക്ക് ചെയ്യാൻ സാധിക്കും.

5. ​'നമ്മുടെ കേരളം' പോർട്ടലിലെ 'Vmeet' വഴി ആർ.ടി.ഒയ്ക്ക് മുന്നിൽ വീഡിയോ കോൾ വഴി ഹാജരാകാനുള്ള സൗകര്യം.

6.​ പൊതുജനങ്ങൾക്ക് ഏജന്റുമാരെയോ അനധികൃത വ്യക്തികളെയോ സമീപിക്കേണ്ടി വരില്ല. അപേക്ഷകൾ സമർപ്പിക്കുന്നതിൽ സഹായം ആവശ്യമുള്ളവർക്കോ, സമയമില്ലാത്തവർക്കോ, നടപടിക്രമങ്ങൾ അറിയാത്തവർക്കോ അക്ഷയ കേന്ദ്രങ്ങളെയോ സി.എസ്.സി (കേന്ദ്രങ്ങളെയോ അല്ലെങ്കിൽ ആർ.ടി. ഓഫീസുകളെയോ സമീപിക്കാവുന്നതാണ്.

7.​ ആധാർ ഒ.ടി.പി പരിശോധന പരാജയപ്പെടുന്ന സാഹചര്യത്തിൽ മാത്രം, അപേക്ഷകന് ആധികാരികത ഉറപ്പുവരുത്താനായി ഒരു തവണ ആർ.ടി. ഓഫീസിൽ നേരിട്ട് പോകേണ്ടി വന്നേക്കാം.

8.​ ഓൺലൈൻ അപേക്ഷകളുടെ പ്രിന്റ് ഔട്ടുകൾ ആർ.ടി. ഓഫീസുകളിൽ സമർപ്പിക്കേണ്ടതില്ല.

9. ​ലേണേഴ്‌സ് ലൈസൻസ് ടെസ്റ്റ്, ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ്, ഹെവി വെഹിക്കിൾ ബാഡ്ജ് ടെസ്റ്റ്, കണ്ടക്ടർ ലൈസൻസ് ടെസ്റ്റ് എന്നിവയ്ക്കുള്ള അപേക്ഷകർ സാരഥി പോർട്ടൽ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യണം.

10.​ വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റിനുള്ള അപേക്ഷകർ വാഹൻ പോർട്ടൽ വഴി സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടതാണ്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-facebook

മാസപ്പടി വിവാദം; കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് സസ്‌പെൻഷൻ

photo ; facebook

‘വിശുദ്ധരല്ല, രാഷ്ട്രീയ മോഹങ്ങളുണ്ട്’; സി.ജെ.പി. സ്ഥാപകരെ നിരീക്ഷിച്ചിട്ടുണ്ടെന്ന് സോനം വാങ്ചുക്

photo- Representative

കുടുംബ പ്രശ്‌നത്തെത്തുടർന്ന് ജീവനൊടുക്കാൻ ശ്രമം; ‘കേരള പോലീസിന്റെ്‌ സമയോചിത ഇടപ്പെടല്‍ ’ യുവാവ് തിരികെ ജീവിതത്തിലേക്ക്

photo-facebook

നേപ്പാൾ പ്രളയം: 768 മരണം, 2500 പേരെ കാണാനില്ല; ഔദ്യോഗിക കണക്കുകൾ പുറത്ത് വിട്ട് ഭരണകൂടം

നേപ്പാളിലെ പ്രളയമരണം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഇന്ത്യയുടെ ഫോറൻസിക് സംഘം കാഠ്മണ്ഡുവിൽ

നേപ്പാളിലെ പ്രളയമരണം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഇന്ത്യയുടെ ഫോറൻസിക് സംഘം കാഠ്മണ്ഡുവിൽ

photo-facebook

സെറ്റായില്ല ‘സിറ്റി സൈക്കിൾ’പാഴായത് ഒരു കോടിയിലേറെ രൂപ; കോഴിക്കോട് കോർപറേഷന്റെ്‌ സിറ്റി സൈക്കിൾ പദ്ധതി അവതാളത്തിൽ

Comments