കാഠ്മണ്ഡു: മിന്നൽപ്രളയം കൊടുംനാശം വിതച്ച നേപ്പാളിൽ രക്ഷാദൗത്യം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 734 ആയി ഉയർന്നു. ഹിമതടാകം പൊട്ടുമോ എന്ന ആശങ്ക നിലനിൽക്കുന്നതിനിടെ, കാണാതായ മൂവായിരത്തിലേറെ പേർക്കായി രാപകൽ തെരച്ചിൽ തുടരുകയാണ്. ഏഴ് മലയാളികൾ ഉൾപ്പെടെ 278 ഇന്ത്യക്കാരെയാണ് ഇനി കണ്ടെത്താനുള്ളതെന്നാണ് വിവരം. ടിബറ്റ് മേഖലയിൽ 49 ഇന്ത്യക്കാർ ഉൾപ്പെടെ 261 വിദേശികളെ കാണാതായതായി ചൈനയും അറിയിച്ചു.
അതിനിടെ, ഉത്തർപ്രദേശിലും മധ്യപ്രദേശിലും കനത്ത മഴ തുടരുകയാണ്. ഉത്തർപ്രദേശിൽ മന്ദാകിനി നദി കരകവിഞ്ഞതോടെ നിരവധി വീടുകളും കടകളും ക്ഷേത്രങ്ങളും വെള്ളത്തിനടിയിലായി. ചിത്രകൂടിൽ സൈനിക ഹെലികോപ്റ്ററുകൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനവും ആരംഭിച്ചു. മധ്യപ്രദേശിലെ നാല് ജില്ലകളെയും വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. മഴയും പ്രളയവും തുടരുന്നതിനാൽ ഇരു സംസ്ഥാനങ്ങളിലും രക്ഷാപ്രവർത്തനം ശക്തമാക്കിയിരിക്കുകയാണ്.
നേപ്പാളിലെ ദുരന്തബാധിതർക്കുള്ള സഹായവുമായി ഇന്ത്യയും രംഗത്ത്. നാലാമത്തെ വ്യോമസേനാ വിമാനവും ഇന്നലെ നേപ്പാളിലേക്ക് പുറപ്പെട്ടു. പുതപ്പുകൾ, സ്ലീപ്പിങ് ബാഗുകൾ, ടാർപോളിൻ, ശുചിത്വ കിറ്റുകൾ എന്നിവയുൾപ്പെടെ 11 ടൺ അവശ്യവസ്തുക്കളുമായാണ് സി-130 വിമാനം നേപ്പാളിലേക്ക് പോയത്. അതേസമയം, നേപ്പാളിൽ കുടുങ്ങിയ 36 അംഗ മലയാളി സംഘം സുരക്ഷിതമായി കേരളത്തിൽ തിരിച്ചെത്തി. പുലർച്ചെ 2.15ഓടെയാണ് സംഘം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. കണ്ണൂർ, കാസർഗോഡ്, കോട്ടയം, എറണാകുളം സ്വദേശികളാണ് ഒരാഴ്ചത്തെ ടൂർ പാക്കേജിന്റെ ഭാഗമായി നേപ്പാളിലെത്തിയിരുന്നത്.

Comments