
വിവാഹവാര്‍ഷികദിനത്തില്‍ മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയപ്പെട്ടവന് ആശംസകള്‍ നേര്‍ന്ന് നടി മുക്ത. ‘നമ്മുടെ പതിനൊന്ന് വര്‍ഷങ്ങള്‍, ആശംസകള്‍ പ്രിയപ്പെട്ടവനെ’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം മുക്ത കുറിച്ചത്.
നിരവധിപ്പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. ഗായിക റിമി ടോമിയും പോസ്റ്റിന് താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ഹാപ്പി വെഡ്ഡിങ് ആനിവേഴ്സറി, ദൈവം അനുഗ്രഹിക്കട്ടെ എന്നായിരുന്നു റിമി കുറിച്ചത്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് മുക്ത. റിമി ടോമിയുടെ സഹോദരനായ റിങ്കു ടോമിയാണ് മുക്തയുടെ ഭര്‍ത്താവ്. 2015 ലായിരുന്നു ഇവരുടെ വിവാഹം. ഇരുവര്‍ക്കും കിയാര എന്നൊരു മകളുണ്ട്. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത മുക്ത തന്റെയും മകളുടെയും വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇരുവരുടെയും റീലുകള്‍ക്കും ഡാന്‍സ് വീഡിയോകള്‍ക്കും വ്ളോഗുകളുമെല്ലാം ആരാധകര്‍ ഏറെയാണ്. മുക്തയുടെ മകള്‍ കിയാരയും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ബാലതാരമായി സിനിമയിലെത്തിയതാണ് എല്‍സ ജോര്‍ജ് എന്ന മുക്ത. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം താരം അഭിനയിച്ചിട്ടുണ്ട്.







Comments