കൊച്ചി: സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്ത പൂക്കളം നശിപ്പിക്കുന്ന ദൃശ്യങ്ങൾ ബെംഗളൂരുവിൽ നിന്നുള്ളതല്ലെന്ന് സ്ഥിരീകരണം. കൊച്ചി നഗരപരിധിയിലെ പാലാരിവട്ടത്താണ് സംഭവം നടന്നതെന്ന് പൊലീസ് കണ്ടെത്തി. ബെംഗളൂരുവിൽ നടന്ന സംഭവമെന്ന തരത്തിൽ പ്രചരിച്ച ദൃശ്യങ്ങളെ തുടർന്ന് ലഭിച്ച പരാതികളിലാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.
പാലാരിവട്ടത്തെ ‘മൈഥിലി’ വാണിജ്യ സമുച്ചയത്തിന് മുന്നിൽ ഉത്രാടദിനത്തിൽ ജീവനക്കാരും കടയുടമകളും ചേർന്ന് ഒരുക്കിയ അത്തപ്പൂക്കളമാണ് കാൽ കൊണ്ട് തട്ടിത്തെറിപ്പിച്ച് അലങ്കോലമാക്കിയത്. പൂക്കളമൊരുക്കിയ ശേഷം വ്യാപാരികളും ജീവനക്കാരും ഉച്ചഭക്ഷണത്തിനായി പോയ സമയത്തായിരുന്നു സംഭവം.
തിരിച്ചെത്തിയപ്പോഴാണ് പൂക്കളം റോഡിൽ ചിതറിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കെട്ടിടത്തിലെയും സമീപത്തെ സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇതുവഴി നടന്നുപോയ പെൺകുട്ടികളിൽ ഒരാൾ പൂക്കളം തട്ടിത്തെറിപ്പിക്കുന്ന ദൃശ്യം ലഭിച്ചത്.
സംഭവത്തിന്റെ യാഥാർഥ്യം പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കെട്ടിട ഉടമകളും പ്രാദേശിക പൊതുപ്രവർത്തകരും പാലാരിവട്ടം പൊലീസിൽ പരാതി നൽകി. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി പ്രദേശത്തെ മറ്റ് സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
അതേസമയം, വിവാദ ദൃശ്യങ്ങൾ വർഗീയ ചുവയുള്ള പരാമർശങ്ങളോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച തൊടുപുഴയിലെ പൊലീസ് സബ് ഇൻസ്പെക്ടർക്കെതിരെ നേരത്തെ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു.

Comments