കോഴിക്കോട്: കുടുംബ പ്രശ്നത്തെത്തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് തിരികെ എത്തിച്ച് പോലീസ്. ഇന്ന് പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഷന് പരിധിയിലാണ് സംഭവമുണ്ടായത്. പുലര്‍ച്ചെ മൂന്നുമണിക്ക് പട്രോളിങ്ങിനിടെയാണ് ഒരു യുവാവ് ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്നെന്ന വിവരം പോലീസിന് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളേജ് എസ് ഐ സജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്റ്റേഷന് പരിധിയിലുള്ള വീട്ടിലെത്തിയത്.
ഈ സമയത്ത് വീട് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. നിരവധിതവണ പോലീസ് കോളിംഗ് ബെല്‍ അടിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല. തുടര്‍ന്ന് സംഘം വീടിന് ചുറ്റും നടന്നു. അതിനിടയില്‍ വീട്ടിനകത്ത് ഫാനിന്റെ കാറ്റില്‍ ജനലിന്റെ കര്ട്ടന് മാറിയ സമയത്ത് അകത്തേക്ക് നോക്കുമ്പോഴാണ് കിടപ്പുമുറിയിലെ ഫാനിന് മുകളില്‍ ഒരാള്‍ തൂങ്ങാന്‍ ശ്രമിക്കുന്നതായി കണ്ടത്. ഉടന്‍തന്നെ വാതിലിന് തുടരെത്തുടരെ അടിക്കുകയും ബഹളം വെക്കുകയും ചെയ്തതോടെ പ്രായമായ വീട്ടമ്മ വാതില്‍ തുറന്നു.
നിമിഷനേരം കൊണ്ട് പോലീസ് സംഘം വീട്ടിനകത്തേക്ക് ഓടിക്കയറുകയും യുവാവിന്റെ കഴുത്തില്‍ മുറുകിയ കുരുക്ക് അഴിച്ചെടുത്ത് പ്രാഥമികശുശ്രൂഷ നല്കി ജീവന് രക്ഷിക്കുകയുമായിരുന്നു. പോലീസിന്റെ അവസരോചിതമായ ഇടപെടലിലാണ് ആത്മഹത്യക്ക് മുതിര്‍ന്ന യുവാവിന്റെ ജീവന് രക്ഷപ്പെട്ടത്. പോലീസ് കാര്യം അന്വേഷിച്ചപ്പോഴാണ് ഭാര്യയും മകളും പിണങ്ങിപ്പോയതില്‍ മനം നൊന്താണ് ജീവനൊടുക്കാന്‍ താന്‍ തീരുമാനിച്ചതെന്ന് യുവാവ് പറഞ്ഞത്. പിന്നീട് ബന്ധുക്കളെ വിളിച്ചുവരുത്തി മെഡിക്കല്‍ കോളേജ് പോലീസിന്റെ നേതൃത്വത്തില്‍ മറ്റ് നടപടികള്‍ സ്വീകരിച്ചു.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Comments