തിരുവനന്തപുരം: എൽനിനോ വർഷമായ കാലവർഷം മൂന്ന് മാസം കഴിയുമ്പോൾ സംസ്ഥാനത് 22% മഴ കുറവെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ എൽനിനോ വർഷവുമായി (2023) താരതമ്യം ചെയ്യുമ്പോൾ (48% കുറവ്) ആണ് രേഖപ്പെടുത്തിയത്. ജൂൺ ജൂലൈ മാസങ്ങളിൽ മഴ കാര്യമായി കുറഞ്ഞെങ്കിലും ഓഗസ്റ്റ് മാസത്തിൽ ലഭിച്ച മികച്ച മഴയാണ് ഇത്തവണ ആശ്വാസം ആയത്.
ഔദ്യോഗിക ഡാറ്റാ പ്രകാരം 7 ജില്ലകളിൽ സാധാരണ മഴ (+/- 19%) ലഭിച്ചു. കൂടുതൽ മഴ പതിവ് പോലെ കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് കിട്ടിയത്. എങ്കിലും യഥാക്രമം 12%, 7% കുറവ് മഴയാണ് ലഭിച്ചത്. ഏറ്റവും കുറവ് മഴ ലഭിച്ചത് കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ആണ്. തിരുവനന്തപുരം ജില്ലയിൽ സാധാരണ ലഭിക്കേണ്ട മഴയെക്കാൾ 1% മാത്രമാണ് കുറവ് മഴ ലഭിച്ചത്.
രാജ്യത്താകെ ഇത്തവണത്തെ കാലവർഷം സാധാരണയിൽ കുറയാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട പ്രവചനം വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ മാസത്തിൽ കേരളത്തിൽ സാധാരണയിൽ കുറവ് മഴയാണ് പ്രതീക്ഷിക്കുന്നത്. എൽ നിനോ ശക്തമായി തുടരുകയാണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കിഴക്കൻ പസഫിക് സമുദ്രത്തിലെ ഉപരിതല ജലം പതിവിലും ചൂടാകുന്ന ഒരു സ്വാഭാവിക കാലാവസ്ഥാ രീതിയാണ് എൽ നിനോ. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ശരാശരിയേക്കാൾ 6 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. സമുദ്രങ്ങളിൽ ഉഷ്ണതരംഗങ്ങൾ രൂപപ്പെടുന്നത് കടുത്ത വരൾച്ചയ്ക്കും, ചിലയിടങ്ങളിൽ അപ്രതീക്ഷിതമായ കനത്ത മഴയ്ക്കും കാരണമാകും. മധ്യ, കിഴക്കൻ പസഫിക് സമുദ്രത്തിലെ സമുദ്രോപരിതല താപനിലയിലുണ്ടാകുന്ന അസ്വാഭാവികമായ മാറ്റങ്ങളാണ് എൽ നിനോയ്ക്ക് കാരണം.

Comments