
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മൂത്ത മകനാണ് കിച്ചു എന്ന രാഹുല്ദാസ്. രേണു സുധിയും കിച്ചുവും തമ്മിലുളള അസ്വാരസ്യം സോഷ്യല് മീഡിയയിലെ ചര്ച്ചാവിഷയമാണ്.
ഇപ്പോഴിതാ കിച്ചുവിനെക്കുറിച്ച് രേണുവിന്റെ പിതാവ് തങ്കച്ചന് പറഞ്ഞ വാക്കുകളാണിപ്പോള് ശ്രദ്ധ നേടുന്നത്.
രേണുവിന്റെ അസുഖം മാറണമെന്ന ഒറ്റ പ്രാര്ത്ഥന മാത്രമേയുളളൂ. ആ ഒരാറ്റ ആഗ്രഹമേയുളളൂ. മറ്റൊന്നും ചിന്തിക്കുന്നില്ല. ഒരാള് തല്ലാന് വന്നാലും ഞങ്ങള് തിരിച്ചൊന്നും പറയാനുളള അവസ്ഥയിലല്ല. അസുഖം മാറണമെന്ന ഒറ്റ കാര്യം മാത്രമാണ് ചിന്തിക്കുന്നത്. സോഷ്യല് മീഡിയയിലെ വിവാദങ്ങള് ഗൗനിക്കുന്നേയില്ലെന്നും തങ്കച്ചന് പറയന്നു.
കഴിഞ്ഞതെല്ലാം കഴിഞ്ഞു. കിച്ചുവിനോട് ദേഷ്യമോ വിഷമമോ ഇല്ല. അവന് ഒരു പയ്യനാണ്. ലോക പരിചയം കുറവാണ്. മുന്നോട്ട് അവര് നല്ല രീതിയില് ജീവിക്കട്ടെ. ഐശ്വര്യം അവന് കൊടുക്കട്ടെ. പ്രവര്ത്തന മേഖല വിശാലമാക്കട്ടെ. റിതപ്പന്റെ ചേട്ടനല്ലേ. ഞങ്ങള്ക്കവനെ കുറ്റം പറയാന് പറ്റുമോ. ഒരിക്കലും പറയില്ല. കിച്ചു വിളിക്കാറില്ല. ഞങ്ങളും വിളിക്കാറില്ല. റിതപ്പനെ വിളിക്കണമെന്ന് അവന് മുമ്പ് വന്ന് പോയപ്പോള് ഞാന് പറഞ്ഞിരുന്നു. വിളിക്കാമെന്ന് പറഞ്ഞു. പക്ഷെ വിളിച്ചില്ലെന്നും തങ്കച്ചന് പറയുന്നു. മൂവി വേള്ഡ് മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പ്രതികരണം.







Comments