കോഴിക്കോട്: കാന്തപുരം എ പി അബൂബക്കർ മുസലിയാരുടെ സ്ത്രീവിരുദ്ധ പരാമർശങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മുജാഹിദ് വിദ്യാർത്ഥി വിഭാഗമായ ഐ എസ് എം രംഗത്തെത്തി. തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയാൻ രാജ്യത്തെ ഭരണഘടന പൗരന്മാർക്ക് അവകാശം നൽകുന്നുണ്ടെന്നും എന്നാൽ സ്ത്രീകൾ വീട്ടിൽത്തന്നെ ഇരിക്കണമെന്ന് പറയാൻ കാന്തപുരത്തിന് യാതൊരു അർഹതയുമില്ലെന്നും ഐ എസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി വ്യക്തമാക്കി.
കാന്തപുരം വിഭാഗം പുലര്‍ത്തുന്ന സങ്കുചിത നിലപാടുകളുടെ തുടര്‍ച്ചയാണ് പ്രസ്താവന. സംഘടന നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ മാറ്റാനാണ് ശ്രമം നടക്കുന്നത്.ആദ്യ പ്രസംഗത്തിലെ നിലപാട് കാന്തപുരം തിരുത്തിയിട്ടില്ല. നിലപാട് തിരുത്താതെ സ്ത്രീകളെ പരിഗണിക്കുന്നുവെന്ന് പറഞ്ഞിട്ട് കാര്യമില്ല. സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് പറയുമ്പോള്‍ മുഖ്യമന്ത്രിക്ക് അഭിപ്രായം പറയാം. തിരുത്തേണ്ടത് മുഖ്യമന്ത്രിയല്ല, കാന്തപുരമാണെന്നും ഷുക്കൂര്‍ സ്വലാഹി പറഞ്ഞു. മുസ്‌ലിം ലീഗ് കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ നിലപാടിനൊപ്പമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നബിദിന ആഘോഷങ്ങളില്‍ സ്ത്രീകളെ പങ്കെടുപ്പിച്ചതില്‍ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മഹല്ലുകള്‍ക്കും മദ്രസകള്‍ക്കും നിര്‍ദ്ദേശം എന്ന നിലയില്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ഇറക്കിയ പ്രസ്താവനയാണ് വിവാദമായത്. പ്രസ്താവന വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അന്യപുരുഷന്മാര്‍ക്കിടയില്‍ വേദിയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങള്‍ അതിരുകടക്കുന്നത് തടയണമെന്നുമായിരുന്നു പ്രസ്താവനയില്‍ പറഞ്ഞത്.

Comments