ന്യൂഡൽഹി: രാജ്യത്തെ താപവൈദ്യുത നിലയങ്ങളിൽ കൽക്കരി ക്ഷാമം രൂക്ഷമാകുന്നു. 50 താപവൈദ്യുത നിലയങ്ങളിലാണ് നിലവിൽ ഒൻപത് ദിവസത്തേക്കുള്ള കൽക്കരി ശേഖരം മാത്രമുള്ളത്. കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ താപവൈദ്യുത നിലയങ്ങളിലെ ആകെ കൽക്കരി ശേഖരം 28.2 ദശലക്ഷം ടണ്ണായി കുറഞ്ഞു.
സാധാരണയായി 19 ദിവസത്തേക്കുള്ള കരുതൽ ശേഖരം നിലനിർത്തേണ്ട സാഹചര്യത്തിലാണ് നിലവിലെ ശേഖരം ഒൻപത് ദിവസത്തേക്ക് മാത്രമായി ചുരുങ്ങിയത്. കാലവർഷക്കെടുതിക്കൊപ്പം കൽക്കരി ഖനനവും ചരക്കുനീക്കവും തടസ്സപ്പെട്ടതാണ് അപ്രതീക്ഷിത ക്ഷാമത്തിന് പ്രധാന കാരണം.
പ്രതിസന്ധി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൽക്കരി, വൈദ്യുതി, റെയിൽവേ മന്ത്രാലയങ്ങൾ സംയുക്ത നിരീക്ഷണം ആരംഭിച്ചു. അടിയന്തരമല്ലാത്ത അറ്റകുറ്റപ്പണികൾ മാറ്റിവെച്ച് വൈദ്യുതി ഉൽപാദനം തുടരാനും കേന്ദ്രം നിർദേശം നൽകി.
നിലവിലെ കൽക്കരി ക്ഷാമം വൈദ്യുതി ഉൽപാദനത്തെ ബാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.

Comments