ന്യൂഡൽഹി: ബാലവിവാഹത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യരാഷ്ട്രസഭയുടെ ആഗോള അംഗീകാരം. നവംബർ 27 ‘ബാലവിവാഹം, നേരത്തെയുള്ള വിവാഹം, നിർബന്ധിത വിവാഹം എന്നിവ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനമായി’ ആചരിക്കാൻ യു.എൻ ജനറൽ അസംബ്ലി തീരുമാനിച്ചു. സെപ്റ്റംബർ 4നാണ് ഇതുസംബന്ധിച്ച പ്രമേയം അംഗീകരിച്ചത്.
2024 നവംബർ 27ന് കേന്ദ്രസർക്കാർ ആരംഭിച്ച ‘Child Marriage Free India’ (ബാലവിവാഹമുക്ത ഇന്ത്യ) ക്യാമ്പയിനുമായി ബന്ധപ്പെട്ടതിനാൽ ഈ തീയതിക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ബാലവിവാഹത്തിനെതിരെ പ്രത്യേക അന്താരാഷ്ട്ര ദിനം പ്രഖ്യാപിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചത് Just Rights for Children (JRC) സ്ഥാപകൻ ഭുവൻ റിഭു ആണ്.
ഇന്ത്യയിലെ പ്രമുഖ ബാലാവകാശ പ്രവർത്തകനും അഭിഭാഷകനുമായ ഭുവൻ റിഭു, കുട്ടികൾക്കെതിരായ അതിക്രമങ്ങൾ, ബാലവേല, മനുഷ്യക്കടത്ത്, ബാലവിവാഹം തുടങ്ങിയ വിഷയങ്ങളിൽ നിയമപരവും സാമൂഹികവുമായ പോരാട്ടങ്ങൾ നയിച്ചിട്ടുണ്ട്.
2026 മാർച്ചിൽ യു.എന്നിൽ നടത്തിയ പ്രസംഗത്തിലാണ് ബാലവിവാഹം അവസാനിപ്പിക്കുന്നതിനായി പ്രത്യേക ആഗോള ദിനം പ്രഖ്യാപിക്കണമെന്ന ആവശ്യം റിഭു ഉന്നയിച്ചത്. സിയറ ലിയോണിന്റെ പ്രഥമ വനിത ഡോ. ഫാത്തിമ മാദ ബിയോ ഉൾപ്പെടെയുള്ളവർ ഈ നീക്കത്തിന് പിന്തുണ നൽകി.
തുടർന്ന് സിയറ ലിയോൺ മുൻകൈയെടുത്ത് യു.എൻ ജനറൽ അസംബ്ലിയിൽ പ്രമേയം അവതരിപ്പിച്ചു. ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചു. ആകെ 67 രാജ്യങ്ങളാണ് പ്രമേയത്തിന്റെ സഹസ്പോൺസർമാരായത്.

Comments