ന്യൂഡൽഹി: ഇന്ത്യയുടെ സമീപകാല ജിഡിപി വളർച്ചയെ വിമർശിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി ശ്രീ റാം കോളേജ ഓഫ് കൊമേഴ്‌സിന്റെ (എസ്‌ആർസിസി ) ശതാബ്ദി ആഘോഷങ്ങളിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പശ്ചിമേഷ്യയിലെ യുദ്ധവും ആഗോള തലത്തിലുള്ള വ്യാപാര വെല്ലുവിളികളും നിലനിൽക്കുന്ന സാഹചര്യത്തിലും ഇന്ത്യയുടെ 7.8 ശതമാനം ത്രൈമാസ വളർച്ചാ നിരക്ക് രാജ്യത്തിന്റെ സാമ്പത്തിക ആത്മവിശ്വാസം വർധിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ ഒരിക്കൽ 'ഫ്രജൈൽ ഫൈവ്' എന്ന ദുർബല സാമ്പത്തിക വിഭാഗത്തിലേക്ക് തള്ളിയിട്ടവരാണ് നിലവിലെ 7.8 ശതമാനം വളർച്ചാ നിരക്ക് ഉൾക്കൊള്ളാൻ കഴിയാതെ ബുദ്ധിമുട്ടുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
2013-ൽ ആഗോള സാമ്പത്തിക ആഘാതങ്ങൾക്ക് പെട്ടെന്ന് അടിപ്പെടാൻ സാധ്യതയുള്ള 'ഫ്രജൈൽ ഫൈവ്' രാജ്യങ്ങളിൽ ഒന്നായി കണക്കാക്കപ്പെട്ടിരുന്ന ഇന്ത്യയുടെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക നില വളരെ ശക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. 2013-ലെ തന്റെ എസ്‌ആർസിസി പ്രസംഗം അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, പകുതി വെള്ളമുള്ള ഗ്ലാസിനെ മൂന്ന് രീതിയിൽ കാണാമെന്ന് പറഞ്ഞു; ചിലർ അത് പകുതി നിറഞ്ഞതായി കാണുന്നു, ചിലർ പകുതി ഒഴിഞ്ഞതായി കാണുന്നു, മറ്റു ചിലർ വെള്ളവും വായുവും ഉൾപ്പെടെ അത് അറ്റം വരെ നിറഞ്ഞതായി കാണുന്നു. രാജ്യത്ത് നിരാശ നിറഞ്ഞ ദിവസങ്ങളായിരുന്നു അതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. താൻ അന്ന് ഗ്ലാസ് വെള്ളവും വായുവും കൊണ്ട് നിറഞ്ഞിരിക്കുന്നതായിട്ടാണ് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
2013-ലെ അവസ്ഥ എന്തായിരുന്നുവെന്നും അന്നത്തെ വാർത്താ തലക്കെട്ടുകൾ എന്തൊക്കെയായിരുന്നുവെന്നും പരിശോധിക്കാൻ അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു. അക്കാലത്ത് "വളർച്ച താഴെയും പണപ്പെരുപ്പം ആകാശത്തോളവും ആയിരുന്നു". അക്കാലത്ത് രാജ്യത്ത് നിരാശ മാത്രമാണുണ്ടായിരുന്നതെന്നും മോദി പറഞ്ഞു.

Comments