
തിരുവനന്തപുരം: തെക്ക്-പടിഞ്ഞാറന് മണ്സൂണ് ദുര്ബലമായ സാഹചര്യത്തില് സംസ്ഥാനത്ത് ചൂട് കനക്കുന്നു. അന്തരീക്ഷ താപനിലയില് മൂന്ന് മുതല് നാല് ഡിഗ്രി സെല്ഷ്യസിന്റെ വരെ വര്ധനവ് അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഉയര്ന്ന ചൂട് സൂര്യാഘാതം, സൂര്യാതാപം, നിര്ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പുണ്ട്.
ന്നതിനാല് പൊതുജനങ്ങള്ക്കായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചില നിര്ദേശങ്ങള് പുറപ്പെടുവിച്ചിട്ടുണ്ട്. പകല് 11 മണി മുതല് 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില് കൂടുതല് സമയം തുടര്ച്ചയായി സൂര്യപ്രകാശം ഏല്ക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. നിര്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള് തുടങ്ങിയ പാനീയങ്ങള് പകല് സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ് വസ്ത്രങ്ങള് ധരിക്കുക.
ചൂടിനൊപ്പം അന്തരീക്ഷ ഈർപ്പവും ഉയർന്ന് നിൽക്കുന്നതിനാൽ യഥാർഥ താപനിലയെക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുന്ന സാഹചര്യമാണ് ഉള്ളത്. അതേസയമം ഇപ്പോഴത്തെത് ഉഷ്ണതരംഗ സാഹചര്യമായി വിലയിരുത്തിയിട്ടില്ല. അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ പുനലൂരാണ് കഴിഞ്ഞദിവസം ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത്. 35.2 ഡിഗ്രി സെൽഷ്യസ് ആണ് പുനലൂരിൽ രേഖപ്പെടുത്തിയത്.







Comments