
നിങ്ങള് എല്ലാ രാത്രിയിലും ഫോണില് നെഗറ്റീവ് വാര്ത്തകളും വിവരങ്ങളും തുടര്ച്ചയായി സ്ക്രോള് ചെയ്യുന്ന ശീലമുള്ളയാളാണെങ്കില് (Doomscrolling), അത് ഉടന് മാറ്റുന്നത് നന്നായിരിക്കും. കാരണം, ഇത് നിങ്ങളുടെ ഉറക്കത്തെ തടസ്സപ്പെടുത്തുകയും മാനസികമായി ഏറെ തളര്ത്തുകയും ചെയ്യും.
ഡിജിറ്റല് സ്ക്രീനുകളുടെ ഈ കാലത്ത് 'ഡൂംസ്ക്രോളിംഗ്' എന്നത് ഒരു സാധാരണ കാര്യമായി മാറിയിരിക്കുന്നു. യുദ്ധവാര്ത്തകളില് നിന്ന് പൂച്ചകളുടെ തമാശ വീഡിയോകളിലേക്ക് നിമിഷങ്ങള്ക്കകം വിരലുകള് വേഗത്തില് നീങ്ങുമ്പോള്, അറിവുകളുടെ ഒരു വലിയ ലോകത്തിലേക്കാണ് നിങ്ങള് എത്തുപ്പെടുന്നത്. എന്നാല് ഈ വിവരങ്ങളെല്ലാം ശരിയായി വിശകലനം ചെയ്യാനോ, തലച്ചോറിന് ആവശ്യമായ വിശ്രമം നല്കാനോ ഉള്ള സമയം ലഭിക്കുന്നില്ല.
ഡൂംസ്ക്രോളിംഗ് എങ്ങനെയാണ് ബ്രെയിന് ഫോഗിന് (Brain Fog) കാരണമാകുന്നത്?
ഡൂംസ്ക്രോളിംഗ് നിങ്ങളുടെ തലച്ചോറിന്റെ രസതന്ത്രത്തെയും പ്രവര്ത്തനങ്ങളെയും ഒരുപോലെ ബാധിക്കും. 'അമിതമായ ഡൂംസ്ക്രോളിംഗ് തലച്ചോറിന് സ്വയം ഉന്മേഷം വീണ്ടെടുക്കാനുള്ള (Recharge) ശേഷിയെ തടസ്സപ്പെടുത്തുന്നു. തലച്ചോറ് നിരന്തരം വിവരങ്ങള് ശേഖരിച്ചുകൊണ്ടിരിക്കുന്നതിനാല്, അതിന് ആവശ്യത്തിന് വിശ്രമം വളരെ അത്യാവശ്യമാണ്.
രാത്രിയിലെ സ്ക്രോളിംഗ് വഴി കണ്ണുകളിലേക്കടിക്കുന്ന നീല വെളിച്ചം (Blue light) മെലാടോണിന് (Melatonin) എന്ന ഹോര്മോണിന്റെ ഉത്പാദനം കുറയ്ക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. ഉറക്കമില്ലായ്മ ഓര്മ്മക്കുറവ്, തെറ്റായ തീരുമാനങ്ങളെടുക്കല്, മൂഡ് വ്യതിയാനങ്ങള്, മന്ദത എന്നിവയ്ക്ക് കാരണമാകുന്നു. മണിക്കൂറുകളോളം വിവരങ്ങള് വായിച്ചു തള്ളിയ ശേഷവും തങ്ങള്ക്ക് കാര്യങ്ങള് മറന്നുപോകുന്നുവെന്നും പെട്ടെന്ന് ദേഷ്യം വരുന്നുവെന്നും പലരും അനുഭവപ്പെടാറുണ്ട്.
രാത്രി വൈകിയുള്ള ഡൂംസ്ക്രോളിംഗ് ഒരു വിഷചക്രമാണ്. വിഷമം ഉണ്ടാക്കുന്ന വാര്ത്തകള് തലച്ചോറിനെ സജീവമായി നിലനിര്ത്തുകയും, നീല വെളിച്ചം ഉറക്കത്തെ ബാധിക്കുകയും ചെയ്യുന്നു. ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുമ്പോള് മാനസിക ക്ഷീണവും ദേഷ്യവും ഓര്മ്മക്കുറവും അനുഭവപ്പെടുന്നു.
ഡൂംസ്ക്രോളിംഗ് എങ്ങനെ കുറയ്ക്കാം?
ഡിജിറ്റല് ഉപകരണങ്ങള് പൂര്ണ്ണമായി ഒഴിവാക്കണമെന്ന് പറയുന്നില്ല. എന്നാല് സ്ക്രോള് ചെയ്യുന്ന ശീലത്തില് ശ്രദ്ധ പുലര്ത്തേണ്ടതുണ്ട്. വല്ലപ്പോഴും ചെയ്യുന്നത് കുഴപ്പമില്ലെങ്കിലും, ഇതൊരു ശീലമാക്കുന്നത് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവിനെയും മാനസികാരോഗ്യത്തെയും ബാധിക്കും. കൃത്യമായ വിശ്രമം, വ്യായാമം, നേരിട്ടുള്ള സംഭാഷണങ്ങള്, തടസ്സമില്ലാത്ത ഉറക്കം എന്നിവ ലഭിക്കുമ്പോഴാണ് തലച്ചോറ് ഏറ്റവും മികച്ച രീതിയില് പ്രവര്ത്തിക്കുന്നത്.
* വാര്ത്തകള് വായിക്കാന് സമയം നിശ്ചയിക്കുക : ദിവസം മുഴുവന് വാര്ത്തകള് നോക്കുന്നതിന് പകരം, അതിനായി പ്രത്യേക സമയം കണ്ടെത്തുക.
* ഉറങ്ങുന്നതിന് മുമ്പ് സ്ക്രീനുകള് ഒഴിവാക്കുക : മനസ്സ് ശാന്തമാക്കാന് ഉറങ്ങുന്നതിന് കുറഞ്ഞത് ഒരു മണിക്കൂര് മുമ്പെങ്കിലും ഡിജിറ്റല് ഉപകരണങ്ങള് മാറ്റിവെക്കുക.
* നോട്ടിഫിക്കേഷനുകള് പരിമിതപ്പെടുത്തുക : ആപ്പുകള് തുറന്ന് സ്ക്രോള് ചെയ്യാന് പ്രേരിപ്പിക്കുന്ന അനാവശ്യ നോട്ടിഫിക്കേഷനുകള് ഓഫ് ചെയ്തു വെക്കുക.
* എപ്പോഴാണ് വിദഗ്ദ്ധ സഹായം തേടേണ്ടതെന്ന് അറിയുക : ഉത്കണ്ഠ, ഉറക്കക്കുറവ്, തലവേദന, അല്ലെങ്കില് ചിന്താശേഷിയെ ബാധിക്കുന്ന പ്രശ്നങ്ങള് എന്നിവ നിങ്ങളുടെ ദിനചര്യകളെ ബാധിച്ചു തുടങ്ങുകയാണെങ്കില് ഒരു ഡോക്ടറെ കാണുക.
news link- https://www.hindustantimes.com/lifestyle/health/doomscrolling-before-bed-every-night-neurologist-warns-it-may-leave-you-mentally-foggy-101788586077260.html
--
Ajith Kumar B.
Digital Head
Mangalam Publications (I) Pvt. Ltd.
S.H. Mount P.O., Kottayam
Kerala, India- 686006
Ph: 0481- 2563024







Comments