
ഡെസ്ക് ജോലികള് നിങ്ങളെ ദിവസം മുഴുവന് ലാപ്ടോപ്പിനും മീറ്റിംഗ് റൂമുകള്ക്കും മുന്നില് തളച്ചിടുന്നു. എഴുന്നേറ്റു നടക്കാനോ ശരീരം അനക്കാനോ ഇത്തരം ജോലികള് അവസരം നല്കുന്നില്ല. ഇതിന്റെ പ്രത്യാഘാതം പെട്ടെന്നുള്ളതല്ല, മറിച്ച് കാലക്രമേണ ഉണ്ടാകുന്നതാണ്. കഠിനമായ ജോലി ദിവസങ്ങളില് ഉണ്ടാകുന്ന പുറംവേദനയില് മാത്രം ഇത് ഒതുങ്ങുന്നില്ല. നിശബ്ദമായി, ഈ മാറ്റങ്ങള് നിങ്ങളുടെ ശരീരത്തില് രൂപപ്പെടുന്നു. പല ജോലിചെയ്യുന്ന സ്ത്രീകള്ക്കും, ശരീരത്തില് അനുഭവപ്പെടുന്ന വേദന അസ്ഥികള് ബലഹീനമാകുന്നതിന്റെ ആദ്യകാല നിശബ്ദ സൂചനയാകാം.
ഹോര്മോണ് വ്യതിയാനങ്ങള് കാരണം സ്ത്രീകള്ക്ക് അസ്ഥിസംബന്ധമായ പ്രശ്നങ്ങള് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പേശികളുടെയും അസ്ഥികളുടെയും ആരോഗ്യത്തെ സംരക്ഷിക്കുന്നതില് പ്രധാന പങ്കുവഹിക്കുന്ന 'ഈസ്ട്രജന്' (Estrogen) ഹോര്മോണിന്റെ കുറവാണ് ഇതിന് കാരണം. സാധാരണയായി പെരിമെനോപോസ് (Perimenopause), മെനോപോസ് ഘട്ടങ്ങളില് ഈസ്ട്രജന്റെ അളവ് കുറയുകയും ഒടുവില് നില്ക്കുകയും ചെയ്യുന്നതോടെ സ്ത്രീകള്ക്ക് ഈ പ്രശ്നങ്ങള് അനുഭവപ്പെടുന്നു. മുന്പ് അസ്ഥികളുടെ ബലഹീനത വാര്ദ്ധക്യത്തോടും ആര്ത്തവവിരാമത്തിനു ശേഷമുള്ള ഘട്ടത്തോടുമാണ് ബന്ധപ്പെട്ടിരുന്നത്. എന്നാല് ഇന്ന് ഇരുപതുകളിലും മുപ്പതുകളിലും ഉള്ള കൂടുതല് സ്ത്രീകള് അസ്ഥികള് ബലഹീനമാകുന്നതിന്റെ ലക്ഷണങ്ങള് കാണിക്കുന്നുണ്ട്, ഇതിന്റെ കാരണം പലപ്പോഴും അവര് തിരിച്ചറിയുന്നുമില്ല.
എന്താണ് 9-ടു-5 എഫക്ട്
എന്തുകൊണ്ടാണ് ഡെസ്ക് ജോലികള് അസ്ഥിസംബന്ധമായ പ്രശ്നങ്ങള്ക്ക് കാരണമാകുന്നത്? ഇതിന് ചില ഘടകങ്ങള് ഒരുമിച്ച് പ്രവര്ത്തിക്കുന്നുണ്ട്.
അസ്ഥികള് ബലമുള്ളതായിരിക്കാന് പതിവായ ശരീരചലനം ആവശ്യമാണ്. എന്നാല് മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നത്, കുറഞ്ഞ ശരീരചലനം, തിടുക്കത്തിലുള്ള ഭക്ഷണം കഴിക്കല് എന്നിവ അസ്ഥികളുടെ ആരോഗ്യത്തെ പതുക്കെ ബാധിക്കും. ജോലിത്തിരക്കുള്ള ദിവസങ്ങളില് സൂര്യപ്രകാശം ലഭിക്കാന് സമയം കിട്ടാറില്ല. എന്നാല് ശരീരത്തിന് കാല്സ്യം ആഗിരണം ചെയ്യാന് സൂര്യപ്രകാശം (വിറ്റാമിന് ഡി) അത്യാവശ്യമാണ്. കമ്പ്യൂട്ടറിന് മുന്നിലിരുന്ന് വേഗത്തില് കഴിക്കുന്ന ഭക്ഷണത്തില് നിന്ന് ആവശ്യത്തിന് പ്രോട്ടീന് ലഭിച്ചേക്കില്ല, കൂടാതെ അമിതമായ ചായയോ കാപ്പിയോ കുടിക്കുന്നത് അത്യാവശ്യ പോഷകങ്ങള് ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ ശേഷിയെ കൂടുതല് കുറയ്ക്കുകയും ചെയ്യും.
നിങ്ങള് ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണങ്ങള് ഏവ?
അസ്ഥികളുടെ ബലഹീനത വളരെ പതുക്കെയാണ് വികസിക്കുന്നത്, അതിനാല് തുടക്കത്തിലുള്ള ലക്ഷണങ്ങള് അവഗണിക്കാന് എളുപ്പമാണ്.
വിട്ടുമാറാത്ത പുറംവേദനയോ മുട്ടുവേദനയോ
വ്യക്തമായ കാരണമില്ലാതെ അനുഭവപ്പെടുന്ന തളര്ച്ച
കൂനുകൂടിയ നിലയിലുള്ള ശരീരപ്രകൃതി (Bent or stooped posture)
ഉയരം ക്രമേണ കുറയുന്നത്
ഈറുകള് വറ്റുന്നത് അല്ലെങ്കില് നഖങ്ങള് ബലഹീനമാകുന്നത്
എപ്പോള്, എന്താണ് പരിശോധിക്കേണ്ടത്?
സ്ത്രീകളില് അസ്ഥികളുടെ ആരോഗ്യം ഹോര്മോണുകളുമായി ചേര്ന്നുനില്ക്കുന്നതിനാല്, അസ്ഥികളുടെ ആരോഗ്യം മനസ്സിലാക്കാന് ആര്ത്തവചക്രത്തെ നിരീക്ഷിക്കാന് വിദഗ്ദ്ധന് നിര്ദ്ദേശിക്കുന്നു. ഇതിനോടൊപ്പം കുടുംബ ചരിത്രവും (Family History) പ്രധാനമാണ്. അസ്ഥികളെ ബലമുള്ളതാക്കാന് ഈസ്ട്രജന് സഹായിക്കുന്നു, അതിനാല് ക്രമരഹിതമായ ആര്ത്തവം, നേരത്തെയുള്ള ആര്ത്തവവിരാമം അല്ലെങ്കില് ദീര്ഘകാലമായി ആര്ത്തവം വരാതിരിക്കുന്നത് എന്നിവ 50 വയസ്സിന് ശേഷമുള്ള സാധാരണ പരിശോധനാ പ്രായത്തിന് മുന്പ് തന്നെ അസ്ഥികളുടെ ക്ഷയത്തിന് വഴിവെക്കാം. ഓസ്റ്റിയോപൊറോസിസ് (Osteoporosis) കുടുംബചരിത്രമുള്ളവരോ ആര്ത്തവചക്രത്തില് മാറ്റങ്ങളുള്ളവരോ ആയ സ്ത്രീകള് ഒരു ഡോക്ടറെ കണ്ട് ബോണ് ഡെന്സിറ്റി സ്കാന് (Bone Density Scan) ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കണം. ലളിതവും വേദനയില്ലാത്തതുമായ ഈ പരിശോധനയിലൂടെ അസ്ഥികളുടെ ബലഹീനത ആദ്യമേ കണ്ടെത്താനാകും.
അസ്ഥികളുടെ ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം?
ജീവിതശൈലിയിലെ മാറ്റങ്ങള് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താന് സഹായിക്കും. ഡോക്ടറുടെ ചില നിര്ദ്ദേശങ്ങള് താഴെ പറയുന്നവയാണ്:
ദിവസവും കുറച്ച് സമയം സൂര്യപ്രകാശത്തില് ചെലവഴിക്കുക.
ഓരോ മണിക്കൂറിലും എഴുന്നേറ്റ് നടക്കുക.
നിങ്ങളുടെ ഓരോ നേരത്തെ ഭക്ഷണത്തിലും പ്രോട്ടീനും കാല്സ്യവും ഉള്പ്പെടുത്തുക.
പതിവായി നടക്കുക, പടികള് കയറുക, അല്ലെങ്കില് മറ്റ് വെയ്റ്റ് ബെയറിംഗ് (Weight-bearing) വ്യായാമങ്ങള് ചെയ്യുക.
ചികിത്സയില് കാല്സ്യവും വിറ്റാമിന് ഡി-യും പ്രധാന പങ്കുവഹിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇവ നിങ്ങളുടെ ദിനചര്യയില് എങ്ങനെ ഉള്പ്പെടുത്താമെന്ന് ഒരു ആരോഗ്യ വിദഗ്ദ്ധനുമായി (Doctor) ആലോചിക്കുക.







Comments