
ഭുവനേശ്വർ: തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) സംഘടിപ്പിക്കുന്ന ആറ് ദിവസത്തെ ഒഡിഷ മാധ്യമപര്യടനത്തിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള മാധ്യമസംഘം കൊണാർക്ക് സൂര്യക്ഷേത്രവും പുരിയിലെ ജഗന്നാഥ ക്ഷേത്രവും സന്ദർശിച്ചു.
പതിമൂന്നാം നൂറ്റാണ്ടിൽ നിർമിച്ച, യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ കൊണാർക്ക് സൂര്യക്ഷേത്രത്തിലെ വാസ്തുവിദ്യയും ശിൽപ്പകലയും സംഘം നേരിട്ടറിഞ്ഞു. സൂര്യഭഗവാന്റെ രഥത്തിന്റെ മാതൃകയിൽ നിർമിച്ച ക്ഷേത്രത്തിലെ ശിലാചക്രങ്ങളും സൂക്ഷ്മ ശിൽപ്പങ്ങളും ശ്രദ്ധേയമാണ്.
തുടർന്ന് ചാർ ധാം തീർഥാടന കേന്ദ്രങ്ങളിലൊന്നായ പുരിയിലെ ജഗന്നാഥ ക്ഷേത്രവും സംഘം സന്ദർശിച്ചു. ജഗന്നാഥൻ, ബലഭദ്രൻ, സുഭദ്ര എന്നിവർക്കായി സമർപ്പിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ ചരിത്രവും ആചാരങ്ങളും ആത്മീയ പ്രാധാന്യവും സംഘം മനസ്സിലാക്കി.
ഒഡിഷയുടെ സാംസ്കാരികവും ആത്മീയവുമായ പൈതൃകം അടുത്തറിയുന്നതിനൊപ്പം സംസ്ഥാനത്തെ വികസന, ടൂറിസം മേഖലകളെക്കുറിച്ച് നേരിട്ടുള്ള അനുഭവം നേടാനും മാധ്യമപര്യടനം അവസരമൊരുക്കുന്നു. ഒഡിഷയിലെ മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും വരും ദിവസങ്ങളിൽ തുടരും.
--







Comments