
കോട്ടയം: യൂട്യുബര് തംബുരു (36)വിനെ മരിച്ച നിലയില് കണ്ടെത്തി. വൈക്കം ചെമ്പ് കാട്ടിക്കുന്ന് തുരുത്ത് സ്വദേശിനിയായ തംബുരുവിനെ പുളിഞ്ചുവട്ടിലെ വാടകവീട്ടിലാണ് മരിച്ച നിലയില് കണ്ടെത്തിയത്. ' തംബുരു ക്വീന്ഫിഷര്' എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇവര് ശ്രദ്ധ നേടിയത്.
നാടന് മത്സ്യബന്ധന രീതികളെക്കുറിച്ചുളള വീഡിയോകളാണ് തംബുരു വ്ളോഗിലൂടെ പങ്കുവച്ചിരുന്നത്. കുടുംബപ്രശ്നങ്ങളാണ് മരണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. വിവാഹമോചിതയായ തംബുരു 13കാരിയായ മകളോടൊപ്പമാണ് പുളിഞ്ചുവട്ടിലെ വാടകവീട്ടില് താമസിച്ചിരുന്നത്.
മകള് സ്കൂള് വിട്ട് വൈകുന്നേരം വീട്ടിലെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയില് കണ്ടെത്തിയതെന്നാണ് റിപ്പോര്ട്ട്. വൈക്കം പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.







Comments