
കോഴിക്കോട്: ഇ ഡി പരാമർശം പുറത്തുവന്നതിനെ തുടർന്ന് ‘നമ്മൾ ബേപ്പൂർ’ വാട്സ് ആപ് ഗ്രൂപ്പ് ചാറ്റ് വിശദാംശങ്ങൾ പുറത്തുവിട്ടു. ചാറ്റുകളിൽ ഇ ഡി പറഞ്ഞ ഹവാല ഇടപാടുമായി ബന്ധപ്പെട്ട ചാറ്റുകൾ ഇതിലില്ല. ഇത് ചാറ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ടോ എന്ന് സംശയമുണ്ടാക്കുന്നു.
2024 ജൂലൈ 3, 4 തിയ്യകളിൽ നമ്മൾ ബേപ്പൂർ വാട്സാപ്പ് ഗ്രൂപ്പിൽ ഹവാല ഇടപാടിൽ ചർച്ച നടന്നു എന്നായിരുന്നു വിവരം. 2024 ജൂൺ 17 കഴിഞ്ഞാൽ ജൂലൈ 26 നാണ് ഗ്രൂപ്പിൽ മെസേജ് ഉള്ളത്. 2025 ജൂലൈ 5 നും പണമിടപാടിൽ ചർച്ച നടന്നുവെന്നാണ് ഇഡി പറയുന്നത്. ഗ്രൂപ്പിൽ 2025 ജൂൺ 26 കഴിഞ്ഞാൽ ഓഗസ്റ്റ് 5 നാണ് വീണ്ടും മെസേജ് കാണിക്കുന്നത്. ഇതാണ് ചാറ്റ് ഡിലീറ്റ് ചെയ്തു എന്ന സംശയം സൃഷ്ടിക്കുന്നത്.
'നമ്മള്ബേപ്പൂര്' എന്ന വാട്സാപ്പ്ഗ്രൂപ്പ് മണ്ഡലത്തിലെ വികസനപ്രവര്ത്തനങ്ങള്ക്കായി ഉണ്ടാക്കിയ ഗ്രൂപ്പാണെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. അതില് മാധ്യമപ്രവര്ത്തകര് ഉള്പ്പെടെ സമൂഹത്തിലെ സമസ്ത മേഖലകളിലെയും ആള്ക്കാര് ഉണ്ടെന്നും ഗ്രൂപ്പ് സംബന്ധിച്ച പരിശോധനകള് നടത്തി ഹവാല ചാറ്റ് നടന്നിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാമെന്നും റിയാസ് പറഞ്ഞു.







Comments