More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Agriculture
Loading...

കാലാവസ്‌ഥാ വ്യതിയാനം ചെണ്ടുമല്ലികള്‍ വിരിയാന്‍ വൈകി; കര്‍ഷകര്‍ പ്രതിസന്ധിയില്‍

Authored by Web Desk | Last updated: 17 Sep 2026, 1:12 PM | 2 min read

Print
 കാലാവസ്‌ഥാ വ്യതിയാനം  ചെണ്ടുമല്ലികള്‍ വിരിയാന്‍ വൈകി; കര്‍ഷകര്‍ പ്രതിസന്ധിയില്‍
ചെറുതോണി: കാലാവസ്‌ഥാ വ്യതിയാനംമൂലം ഓണവിപണി ലക്ഷ്യമിട്ട്‌ നട്ട ചെണ്ടു മല്ലികള്‍ വിരിയാന്‍ വൈകിയത്‌ കര്‍ഷകര്‍ പ്രതിസന്ധിയിലായി.

ഓണവിപണി കഴിഞ്ഞതിനാല്‍ പൂക്കള്‍ വില്‍ക്കാന്‍ വിപണി ഇല്ലാത്തതാണ്‌ പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്നത്‌. കിലോ കണക്കിന്‌ ചെണ്ടുമല്ലികള്‍ പൂത്തുലഞ്ഞ്‌ നില്‍ക്കുകയാണ്‌. സ്വര്‍ണ നിറത്തില്‍ പൂക്കള്‍ വിരിഞ്ഞതോടെ പ്രദേശമാകെ മനോഹരമായ കാഴ്‌ച. പൂക്കളില്‍നിന്ന്‌ പൂമ്പൊടി ശേഖരിക്കാനായി ശലഭങ്ങളും തേനീച്ചകളും തുമ്പികളും പാറിനടക്കുന്നു.

എന്നാല്‍ ഈ പൂന്തോട്ടത്തിന്‌ പിന്നില്‍ അധ്വാനിച്ച കര്‍ഷകരുടെ മനസില്‍ ഇപ്പോള്‍ തീയാണ്‌. ഓണം വിപണി ലക്ഷ്യമിട്ട്‌ പ്രതീക്ഷയോടെ നടത്തിയ ചെണ്ടുമല്ലി കൃഷിയാണ്‌ വിപണി കണ്ടെത്താനാകാതെ പ്രതിസന്ധിയിലായത്‌. പൂക്കള്‍ പറിച്ചെടുക്കാന്‍ ആവശ്യക്കാരില്ലാത്തതാണ്‌ കര്‍ഷകരെ ആശങ്കയിലാ ക്കുന്നത്‌. തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളില്‍ കീടനാശിനികള്‍ ഉപയോഗിച്ച്‌ വാണിജ്യാടിസ്‌ഥാനത്തില്‍ കൃഷിചെയ്യുന്ന പൂക്കള്‍ക്ക്‌ കേരളവിപണിയില്‍ വലിയ ഡിമാന്‍ഡാണ്‌.

എന്നാല്‍ പ്രാദേശികമായി, ജൈവരീതിയില്‍ കൃഷി ചെയ്‌തെടുക്കുന്ന പൂക്കള്‍ക്ക്‌ അതേ സ്വീകാര്യത ലഭിക്കാത്ത സ്‌ഥിതിയാണെന്ന്‌ കര്‍ഷകര്‍ പറയുന്നു.

ഇവിടെ കൃഷി ചെയ്‌ത പൂക്കള്‍ കേരളത്തിലെ വിപണിയില്‍ എത്തണമെങ്കില്‍ ആദ്യം തമിഴ്‌നാട്ടിലേക്ക്‌ കൊണ്ടുപോയി, അവിടെനിന്ന്‌ വീണ്ടും കേരളത്തിലേക്ക്‌ എത്തിക്കേണ്ടി വരുന്ന സാഹചര്യമാണെന്നും കര്‍ഷകര്‍ പറയുന്നു.

അങ്ങനെ വന്നാല്‍ മാത്രമാണ്‌ ചില വ്യാപാരികള്‍ പൂക്കള്‍ സ്വീകരിക്കാന്‍ തയാറാകുന്നുള്ളു. കാലാവസ്‌ഥാ വ്യതിയാനം മൂലം ഓണത്തിന്‌ വിളവെടുക്കേണ്ടിയിരുന്ന പൂക്കള്‍ പ്രതീക്ഷിച്ചതിലും അല്‍പം വൈകിയാണ്‌ പൂത്തത്‌. എന്നാല്‍ അതിനിടയിലും കൃഷിയുടെ വിജയത്തില്‍ കര്‍ഷകര്‍ക്ക്‌ വലിയ പ്രതീക്ഷയുണ്ടായിരുന്നു.

കേരളത്തിന്റെ കാലാവസ്‌ഥയില്‍ ചെണ്ടുമല്ലി ഉള്‍പ്പെടെയുള്ള പൂക്കളുടെ കൃഷി വിജയകരമായി നടത്താന്‍ കഴിയുമെന്നതിന്‌ സമീപകാലത്ത്‌ വിവിധ ഇടങ്ങളില്‍ നിന്നുള്ള കൃഷിവാര്‍ത്തകളും തെളിയിക്കുന്നത്‌. കൃഷി വിജയിക്കുന്നുണ്ടെങ്കിലും അതിന്‌ ആവശ്യമായ വിപണി ഇല്ലെന്നതാണ്‌ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം.

വാഴത്തോപ്പ്‌ പഞ്ചായത്ത്‌ ഓഫീസിന്‌ സമീപം പൂത്തുലഞ്ഞു നില്‍ക്കുന്ന ഈ ചെണ്ടുമല്ലിത്തോട്ടം ഇപ്പോള്‍ നാട്ടുകാരുടെ സെല്‍ഫി പോയിന്റ്‌ കൂടിയാണ്‌. ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ ഹരിതാരവം പദ്ധതിയുടെ ഭാഗമായി നല്‍കിയ ചെണ്ടുമല്ലി തൈകളാണ്‌ ഇവിടെ കൃഷി ചെയ്‌തത്‌.

തണല്‍ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തിലാണ്‌ കൃഷി ഒരുക്കിയത്‌. നല്ല വിളവ്‌ ലഭിച്ചതിന്റെ സന്തോഷത്തിനൊപ്പം പൂക്കള്‍ വിറ്റഴിക്കാനാകാത്തതിന്റെ വേദനയും കര്‍ഷകര്‍ക്കുണ്ട്‌. ഓണം വിപണി ലക്ഷ്യമിട്ട്‌ മാസങ്ങളോളം മണ്ണില്‍ പണിയെടുത്ത കര്‍ഷകര്‍ക്ക്‌ വിളവെടുപ്പിന്റെ സമയത്ത്‌ വിപണി കണ്ടെത്താനാകാത്തത്‌ വലിയ തിരിച്ചടിയാണ്‌.

കൃഷി ചെയ്യാന്‍ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവരുടെ ഉല്‍പന്നങ്ങള്‍ക്ക്‌ ഉറപ്പുള്ള വിപണി ഒരുക്കണമെന്ന്‌ കര്‍ഷകര്‍ ആവശ്യപ്പെടുന്നു. പൂക്കള്‍ പൂത്തുലഞ്ഞു നില്‍ക്കുമ്പോഴും കര്‍ഷകരുടെ പ്രതീക്ഷകള്‍ വാടാതിരിക്കാന്‍ വിപണി ഇടപെടല്‍ ഉണ്ടാകണമെന്നാണ്‌ കര്‍ഷകരുടെ ആവശ്യം.

വിപണി ലഭിച്ചാല്‍ കേരളത്തിന്റെ മണ്ണിലും മികച്ച രീതിയില്‍ ചെണ്ടുമല്ലി കൃഷി ചെയ്യാനാകുമെന്ന ആത്മവിശ്വാസത്തിലാണ്‌ കര്‍ഷകര്‍.

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

 വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ;  റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

കോളേജ് അടച്ചുപൂട്ടിയപ്പോള്‍ ജീവിതമാര്‍ഗ്ഗം അടഞ്ഞു ; പ്രൊഫസര്‍ തിരിഞ്ഞത് സിലബസില്‍ പഠിപ്പിച്ച കൂണ്‍ കൃഷിയിലേക്ക്; മാസം സമ്പാദിക്കുന്നത് 1.5 ലക്ഷം രൂപ

കോളേജ് അടച്ചുപൂട്ടിയപ്പോള്‍ ജീവിതമാര്‍ഗ്ഗം അടഞ്ഞു ; പ്രൊഫസര്‍ തിരിഞ്ഞത് സിലബസില്‍ പഠിപ്പിച്ച കൂണ്‍ കൃഷിയിലേക്ക്; മാസം സമ്പാദിക്കുന്നത് 1.5 ലക്ഷം രൂപ

പെരിയാര്‍ കുള്ളന്‍ പശുവിന്‌ ദേശീയ അംഗീകാരം

പെരിയാര്‍ കുള്ളന്‍ പശുവിന്‌ ദേശീയ അംഗീകാരം

നാലു പതിറ്റാണ്ടിലേറെയായി അക്ഷീണം പരിശ്രമം ; തരിശുഭൂമിയില്‍നിന്ന് കൃഷിസമൃദ്ധിയിലേക്ക്; മാതൃകയായി സോമരാജന്‍

നാലു പതിറ്റാണ്ടിലേറെയായി അക്ഷീണം പരിശ്രമം ; തരിശുഭൂമിയില്‍നിന്ന് കൃഷിസമൃദ്ധിയിലേക്ക്; മാതൃകയായി സോമരാജന്‍

നെല്‍കൃഷി ചതിച്ചു, ഇലന്തൂരില്‍ കപ്പകൃഷി വ്യാപകം ; 12 കര്‍ഷകര്‍ 13 ഏക്കറില്‍ മരച്ചീനി വെച്ചു

നെല്‍കൃഷി ചതിച്ചു, ഇലന്തൂരില്‍ കപ്പകൃഷി വ്യാപകം ; 12 കര്‍ഷകര്‍ 13 ഏക്കറില്‍ മരച്ചീനി വെച്ചു

കുമരകത്തും വിളയും അറേബ്യന്‍ ഈന്തപ്പഴം

കുമരകത്തും വിളയും അറേബ്യന്‍ ഈന്തപ്പഴം