More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Agriculture
Loading...

കോളേജ് അടച്ചുപൂട്ടിയപ്പോള്‍ ജീവിതമാര്‍ഗ്ഗം അടഞ്ഞു ; പ്രൊഫസര്‍ തിരിഞ്ഞത് സിലബസില്‍ പഠിപ്പിച്ച കൂണ്‍ കൃഷിയിലേക്ക്; മാസം സമ്പാദിക്കുന്നത് 1.5 ലക്ഷം രൂപ

Authored by Web Desk | Last updated: 22 Sep 2026, 11:00 AM | 2 min read

Print
കോളേജ് അടച്ചുപൂട്ടിയപ്പോള്‍ ജീവിതമാര്‍ഗ്ഗം അടഞ്ഞു ; പ്രൊഫസര്‍ തിരിഞ്ഞത് സിലബസില്‍ പഠിപ്പിച്ച കൂണ്‍ കൃഷിയിലേക്ക്; മാസം സമ്പാദിക്കുന്നത് 1.5 ലക്ഷം രൂപ
ഇന്‍ഡോര്‍ : പഠിപ്പിച്ചിരുന്ന കോളേജ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് സിലബസില്‍ കുട്ടികളെ പഠിപ്പിച്ച കൂണ്‍ കൃഷി ജീവിതമായി തെരഞ്ഞെടുത്ത പ്രഫസര്‍ ഒരു വര്‍ഷം സമ്പാദിക്കുന്നത് ഒന്നരലക്ഷം രൂപ. മദ്ധ്യപ്രദേശുകാരിയായ പ്രൊഫസര്‍ നിധി കഠാരയാണ് സംരംഭകത്വത്തിലേക്ക് ചുവടുവെച്ചു മറ്റൊരു കരിയര്‍ സാധ്യമാക്കിയത്. മധ്യപ്രദേശിലെ ഗ്വാളിയോറില്‍ കൂണ്‍ കൃഷി ആരംഭിച്ച നിധി ഇന്ന് സ്വന്തമായി ബിസിനസ്സ് നടത്തുന്നു.

ജോലി പോയപ്പോള്‍ കൂണ്‍വിത്തുകള്‍ ഉത്പാദിപ്പിക്കുന്നതിനായി വീട്ടിനുള്ളില്‍ അവര്‍ ഒരു ലാബ് സ്ഥാപിച്ച അവര്‍ പ്രതിമാസം ഇതിലൂടെ സമ്പാദിക്കുന്നത് 1.5 ലക്ഷം രൂപയാണ്. ജോലി ചെയ്തിരുന്ന കോളേജ് പൊളിച്ചുമാറ്റപ്പെട്ടതിനെ തുടര്‍ന്നാണ് മൈക്രോബയോളജിയില്‍ എം.എസ്സി ബിരുദധാരിയായ നിധി കഠാര പുതിയ വഴി തിരഞ്ഞെടുത്തത്. മറ്റ് കോളേജുകളില്‍ നിന്ന് നിരവധി ഓഫറുകള്‍ ലഭിച്ചിട്ടും, മൈക്രോബയോളജിയില്‍ എം.എസ്സി ബിരുദധാരിയായ അവര്‍ സംരംഭകത്വത്തിലേക്ക് ചുവടുവെക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ ജനിച്ച് വളര്‍ന്ന നിധി, മധ്യപ്രദേശിലെ ഗ്വാളിയോറിലുള്ള ജിവാജി സര്‍വകലാശാലയില്‍ നിന്നാണ് തന്റെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. ഒരു വര്‍ഷത്തിന് ശേഷം 2007-ല്‍ ഗ്വാളിയോര്‍ നഗരത്തിലെ ഒരു സ്വകാര്യ കോളേജില്‍ അവര്‍ അധ്യാപികയായി ജോലി ആരംഭിച്ചു. സിലബസിന്റെ ഭാഗമായി അവള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൂണ്‍ കൃഷി പഠിപ്പിച്ചുകൊടുക്കുമായിരുന്നു.

2016 ല്‍ ജോലി പോയ ശേഷം സിലബസില്‍ താന്‍ കുട്ടികള്‍ക്ക് പഠിപ്പിച്ച കാര്യം ജീവിതത്തില്‍ പരീക്ഷിച്ചു. 2017-ല്‍ 3,000 രൂപ മുതല്‍മുടക്കില്‍ സ്വന്തം വീട്ടിലെ ചെറിയൊരു മുറിയില്‍ പദ്ധതി തുടങ്ങി. വിത്തുകളുടെ ഗുണനിലവാരം കുറവായതിനാല്‍ നഷ്ടമായി. 10 കിലോഗ്രാം ചിപ്പി കൂണ്‍ വിത്തുകള്‍ വാങ്ങി 10ഃ10 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള വീട്ടില്‍ അവര്‍ കൂണ്‍ കൃഷി ചെയ്തു. എന്നാല്‍, പ്രതീക്ഷയ്ക്ക് വിപരീതമായി അവര്‍ക്ക് നല്ല വിളവ് ലഭിച്ചില്ല. ഇതോടെ 2017-ല്‍ കൂണ്‍ വളര്‍ത്തുന്നതിനായി അവര്‍ 'നാച്ചുറല്‍ ബയോ ഇംപാക്ട് ആന്‍ഡ് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനി സ്ഥാപിച്ചു.

പ്രാരംഭഘട്ടത്തില്‍, കൂണ്‍ വിത്തുകള്‍ വാങ്ങാന്‍ നിധി ആഗ്രയിലെയും ദില്ലിയിലെയും കര്‍ഷകരെയാണ് ആശ്രയിച്ചിരുന്നത്. ഗുണനിലവാരം മോശമാണെന്ന് ക​ണ്ടതോടെ അതേ വര്‍ഷം തന്നെ, ഇന്‍ക്യുബേഷന്‍, ഇന്നൊകുലേഷന്‍, പാസ്ചറൈസേഷന്‍ എന്നിവയ്ക്കായി പ്രത്യേകം മുറികളുള്ള ഒരു ലാബ് സജ്ജീകരിക്കാന്‍ നിധി തന്റെ 1,500 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള തറവാട് വീട് ഉപയോഗിച്ചു.മാസംതോറും 1,000 കിലോഗ്രാം വിത്തുകള്‍ ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞു. അവ കുറഞ്ഞത് 150 കര്‍ഷകര്‍ക്ക് വില്‍ക്കുന്നുണ്ട് ഇപ്പോള്‍.

വര്‍ഷം മുഴുവനും ചിപ്പി കൂണ്‍ കൃഷി ചെയ്യാന്‍ നിധി ഈ വിത്തുകള്‍ ഉപയോഗിക്കുന്നു. ഇന്ന്, ഓരോ രണ്ട് മാസത്തിലും 150 കിലോഗ്രാം വരെ കൂണ്‍ അവര്‍ക്ക് വിളവായി ലഭിക്കുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ഉപയോഗിക്കുന്നതിനായി അവര്‍ പുതിയ കൂണുകള്‍ കിലോഗ്രാമിന് 100 രൂപയ്ക്കും വെയിലില്‍ ഉണക്കിയ കൂണുകള്‍ കിലോഗ്രാമിന് 800 രൂപയ്ക്കും വില്‍ക്കുന്നു. ഔഷധഗുണങ്ങള്‍ക്ക് പേരുകേട്ട 'പ്ലൂറോട്ടസ് ഫ്‌ലോറിഡ' ചിപ്പി കൂണുകളാണ് നിധി ഉപയോഗിക്കുന്നത്. ഇതിനുപുറമെ, പ്രതിമാസം 1,000 കിലോഗ്രാം വിത്തുകള്‍ ഉത്പാദിപ്പിക്കാന്‍ അവര്‍ക്ക് കഴിയുന്നുണ്ട്, അവ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുറഞ്ഞത് 150 കര്‍ഷകര്‍ക്ക് വില്‍ക്കുന്നു.

പുതിയതും വെയിലില്‍ ഉണക്കിയതുമായ കൂണുകള്‍, അതിന്റെ വിത്തുകള്‍, കൂണ്‍ പാപ്പടം, അച്ചാര്‍, ബിസ്‌കറ്റ്, പ്രോട്ടീന്‍ പൗഡര്‍ തുടങ്ങിയ മറ്റ് തനതായ ഉല്‍പ്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്നതിലൂടെ നിധി പ്രതിമാസം 1.5 ലക്ഷം രൂപ സമ്പാദിക്കുന്നു. അതോടൊപ്പം, 11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ ജീവശാസ്ത്രവും പഠിപ്പിക്കുന്നുണ്ട്. റിലയന്‍സിലെ ബ്രാഞ്ച് മാനജര്‍ ജോലി പോലും ഉപേക്ഷിച്ചു ഭര്‍ത്താവും നിധിക്കൊപ്പം നില്‍ക്കുന്നു.

Tags

  • college shutdown
  • mushroom farming

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ;  റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

 കാലാവസ്‌ഥാ വ്യതിയാനം  ചെണ്ടുമല്ലികള്‍ വിരിയാന്‍ വൈകി; കര്‍ഷകര്‍ പ്രതിസന്ധിയില്‍

കാലാവസ്‌ഥാ വ്യതിയാനം ചെണ്ടുമല്ലികള്‍ വിരിയാന്‍ വൈകി; കര്‍ഷകര്‍ പ്രതിസന്ധിയില്‍

പെരിയാര്‍ കുള്ളന്‍ പശുവിന്‌ ദേശീയ അംഗീകാരം

പെരിയാര്‍ കുള്ളന്‍ പശുവിന്‌ ദേശീയ അംഗീകാരം

നാലു പതിറ്റാണ്ടിലേറെയായി അക്ഷീണം പരിശ്രമം ; തരിശുഭൂമിയില്‍നിന്ന് കൃഷിസമൃദ്ധിയിലേക്ക്; മാതൃകയായി സോമരാജന്‍

നാലു പതിറ്റാണ്ടിലേറെയായി അക്ഷീണം പരിശ്രമം ; തരിശുഭൂമിയില്‍നിന്ന് കൃഷിസമൃദ്ധിയിലേക്ക്; മാതൃകയായി സോമരാജന്‍

നെല്‍കൃഷി ചതിച്ചു, ഇലന്തൂരില്‍ കപ്പകൃഷി വ്യാപകം ; 12 കര്‍ഷകര്‍ 13 ഏക്കറില്‍ മരച്ചീനി വെച്ചു

നെല്‍കൃഷി ചതിച്ചു, ഇലന്തൂരില്‍ കപ്പകൃഷി വ്യാപകം ; 12 കര്‍ഷകര്‍ 13 ഏക്കറില്‍ മരച്ചീനി വെച്ചു

കുമരകത്തും വിളയും അറേബ്യന്‍ ഈന്തപ്പഴം

കുമരകത്തും വിളയും അറേബ്യന്‍ ഈന്തപ്പഴം

Comments