
കായംകുളം: അധ്യാപകരേയും ജീവനക്കാരനേയും മര്ദ്ദിച്ചെന്ന പരാതിയില് എസ്എഫ്ഐ പ്രവര്ത്തകര്ക്കെതിരെ കേസ്. കായംകുളം എംഎസ്എം കോളജില് പ്രതിഷേധവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ജില്ലാ സെക്രട്ടറി വൈഭവ് ചാക്കോ അടക്കം എട്ടുപേര്ക്ക് എതിരേയാണ് കേസെടുത്തിരിക്കുന്നത്. കോളജിലെ അധ്യാപകരുടെയും ജീവനക്കാരന്റെയും പരാതിയിലാണ് കേസ്.
സര്വകലാശാല പുറത്താക്കിയ നേതാവിനെ തിരിച്ചെടുക്കണം എന്ന് ആവശ്യപ്പെട്ട് നടന്ന സമരത്തില് ആയുധം ഉപയോഗിച്ച് വനിതാ അധ്യാപികയെ അടക്കം എസ്എഫ്ഐ നേതാക്കള് സംഘം ചേര്ന്ന് മര്ദ്ദിച്ചെന്നാണ് കേസെടുത്തിരിക്കുന്നത്. സംസ്ഥാന പ്രസിഡന്റി ന്റെ നേതൃത്വത്തില് ആയിരുന്നു ഇന്നലെ എംഎസ്എം കോളേജില് പ്രതിഷേധം നടന്നത്. എസ്എഫ്ഐ നേതാവും എംകോം ഒന്നാം വര്ഷ വിദ്യാര്ഥിയുമായയാളെ പുറത്താക്കാന് കേരള സര്വകലാശാല വൈസ് ചാന്സലര് ഉത്തരവിട്ടിരുന്നു.
സ്വകാര്യ സ്കൂളില് മുഴുവന് സമയ അധ്യാപകനായി ജോലി ചെയ്യുന്നത് മറച്ചുവെച്ച് അല് അമീന് കോളേജ് യൂണിയന് തിരഞ്ഞെടുപ്പില് മത്സരിച്ചെന്ന കെഎസ്യു നല്കിയ പരാതിയിലായിരുന്നു നടപടി. ഇക്കാര്യത്തില് അന്വേഷണം നടത്തിയാണ് നടപടിയെടുത്തതെന്നാണ് റിപ്പോര്ട്ടുകള്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും സംഘര്ഷം ഉണ്ടായിരുന്നു.
എസ്എഫ്ഐയുടെ നോമിനേഷനുകളില് വ്യാപക ക്രമക്കേടുകള് ആരോപിച്ച് യൂണിവേഴ്സിറ്റി രജിസ്ട്രാറെ ഉപരോധിച്ചു. നോമിനേഷന് തള്ളാതെ എസ്എഫ്ഐക്ക് അനുകൂലമായി സര്വ്വകലാശാല നിലപാട് സ്വീകരിക്കുന്നുവെന്നാണ് പരാതി. കെഎസ്യു പ്രതിഷേധത്തെത്തുടര്ന്ന് യൂണിവേഴ്സിറ്റി കോളേജിലെയും കാഞ്ഞിരംകുളം ഗവ. കെഎന്എം ആര്ട്സ് ആന്ഡ് സയന്സ് കോളേജിലെയും തെരഞ്ഞെടുപ്പ് മാറ്റി.







Comments