
ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തില് മലയാളികള് എന്നും സ്വീകരിച്ചിട്ടുള്ള താരമാണ് നിവിന് പോളി. സ്വഭാവിക അഭിനയവും നിഷ്കളങ്കമായ ചിരിയും ആരെയും ആകര്ഷിക്കുന്ന സൗന്ദര്യവുമാണ് മലയാളസിനിമാപ്രേക്ഷകര് നിവിനെ ഹൃദയത്തോട് ചേര്ക്കാനുള്ള കാരണം. ഹിറ്റുകള്ക്ക് പിന്നാലെ ഹിറ്റുകള് നല്കിയ നിവിന് ഇടയ്ക്ക് കരിയറില് ഒരു വലിയ ഇടര്ച്ചയുണ്ടായി. പരാജയങ്ങളുടെ ഒരു പട്ടിക തന്നെ നിവിന്റെ സിനിമകള്ക്ക് വന്നു.
എന്നാലതിനൊന്നും തളരാതെ തുടര് പരാജയങ്ങളില് നിന്നും അതിശക്തമായി തിരികെ വന്നിരിക്കുകയാണ് നിവിന് പോളി. സര്വ്വം മായയിലൂടെ കരിയറിലെ ആദ്യ നൂറ് കോടി നേടിയ താരം, ബെത്ലഹേം കുടുംബ യൂണിറ്റിലൂടെ 300 കോടിയും കടന്ന് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ് സ്വന്തം പേരിലാക്കി. മലയാളത്തിനു പിന്നാലെ തമിഴിലും തന്റെ ഭാഗ്യം തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് താരം. തമിഴിലെ പ്രശസ്ത സംവിധായകൻ റാം രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഏഴു കടൽ ഏഴു മലൈ’ എന്ന ചിത്രത്തില് സൂരിയ്ക്കൊപ്പം നിവിൻ പോളിയും പ്രധാന കഥാപാത്രമാകുകയാണ്. സിനിമയുടെ പ്രൊമോഷന് തിരക്കിലാണ് നിവിന്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രചാരണ പരിപാടികൾക്കിടെ നടന്ന രസകരമായ നടന്ന ‘കേക്ക് കോമഡി’യാണ് സോഷ്യല് മീഡിയയില് നിറയുന്നത്. ബെത്ലേഹം കുടുംബ യൂണിറ്റിന്റെയും മണ്ടാടിയുടെയും വിജയം ആഘോഷിച്ച വേദിയില് നിവിനും സൂരിയും ഒരുമിച്ച് കേക്ക് മുറിച്ച് പരസ്പരം കേക്ക് നല്കി. ഇതിനിടെയാണ് നിവിന്റെ അസാധ്യ കോമഡി വന്നത്. കത്തിയിൽ ഒന്നിച്ച് പിടിച്ചിരിക്കുന്നത് ഒരു ദമ്പതികളെപ്പോലെ തോന്നിയതിനാല് നിവിന് സൂരിയോട്, ‘ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി’ എന്നു പറഞ്ഞു. നിവിന് രഹസ്യമായി പറഞ്ഞത് കേട്ട് സൂരിക്ക് ചിരി നിയന്ത്രിക്കാനായില്ല. താന് ചിരിച്ചത് എന്തിനാണെന്ന് സൂരി പറഞ്ഞതോടെ സദസ്സും വേദിയിലുണ്ടായിരുന്നവരും നിവിനും ചിരിപൊട്ടി. പൊട്ടിച്ചിരിക്കുന്ന നിവിന്റെ വീഡിയോ സോഷ്യല് മീഡിയയില് വൈറലായി മാറിയിരിക്കുകയാണ്.







Comments