
കോമഡി ഷോയ്ക്കിടെ ചിരിക്ക് പകരം അരങ്ങേറിയത് അപ്രതീക്ഷിത രംഗങ്ങൾ. അഹമ്മദാബാദിലെ നർമദ സർവകലാശാലയിൽ ഹാസ്യകലാകാരൻ രജത് സൂദിന്റെ പരിപാടിക്കിടെയാണ് വിദ്യാർഥിയും പ്രൊഫസറും തമ്മിൽ വാക്കുതർക്കമുണ്ടായത്. പരിപാടിക്കിടെ വിദ്യാർഥി ഇടപെട്ടതിന് പിന്നാലെ പ്രൊഫസർ അവനെ വേദിയിലേക്ക് വിളിക്കുകയും പിന്നീട് കോളറിൽ പിടിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ ശ്രദ്ധ നേടുകയാണ്.
വേദിയിൽ നടന്ന സംഭവത്തിന്റെ വീഡിയോയിൽ വിദ്യാർഥിയും പ്രൊഫസറും തമ്മിലുള്ള തർക്കവും പ്രൊഫസർ വിദ്യാർഥിയുടെ കോളറിൽ പിടിക്കുന്നതും കാണാം. തമാശയും ചിരിയുമായി മുന്നേറിയിരുന്ന പരിപാടിക്കിടെ പെട്ടെന്നുണ്ടായ ഈ രംഗം സദസ്സിലുള്ളവരെയും അമ്പരപ്പിച്ചു. വീഡിയോ വൈറലായതോടെ സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ വിവിധ പ്രതികരണങ്ങളും ഉയരുന്നുണ്ട്.







Comments