
ബിഹാറിലെ ഒരു ബയോളജി അധ്യാപകന്റെ വേറിട്ട പഠിപ്പിക്കൽ രീതി സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പൂർണിയയിലെ അധ്യാപകനായ ചന്ദൻ കുമാർ പണ്ഡിറ്റ് പ്രത്യുൽപാദന ആരോഗ്യം, സുരക്ഷിത ലൈംഗികാരോഗ്യം തുടങ്ങിയ വിഷയങ്ങൾ വിദ്യാർഥികൾക്ക് പ്രായോഗികമായി വിശദീകരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
പാഠപുസ്തകത്തിലെ വിവരങ്ങൾ മാത്രം ആശ്രയിക്കാതെ വിഷയങ്ങൾ കൂടുതൽ വ്യക്തമായി മനസിലാക്കാൻ സഹായിക്കുന്ന രീതിയിലാണ് ക്ലാസ് എടുത്തതെന്ന് അധ്യാപകൻ പറയുന്നു. ലൈംഗികമായി പകരുന്ന രോഗങ്ങൾ, ഗർഭനിരോധനം, പ്രത്യുൽപാദന ആരോഗ്യം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ക്ലാസിൽ വിശദീകരിച്ചു.
അധ്യാപകൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച വീഡിയോയ്ക്ക് വലിയ പ്രതികരണമാണ് ലഭിച്ചത്. വീഡിയോയ്ക്ക് ഏകദേശം രണ്ട് കോടി കാഴ്ചകൾ ലഭിച്ചതോടെ പഠിപ്പിച്ച രീതിയെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ ചർച്ചയും ആരംഭിച്ചു. വിഷയങ്ങൾ തുറന്ന് പഠിപ്പിക്കുന്നതിനെ ചിലർ പ്രശംസിച്ചപ്പോൾ, ക്ലാസ് കൈകാര്യം ചെയ്ത രീതിയെ ചിലർ വിമർശിക്കുകയും ചെയ്തു.
സെൻസിറ്റീവായ വിഷയങ്ങൾ വിദ്യാർഥികൾക്ക് എങ്ങനെ അവതരിപ്പിക്കണം എന്നതിനെക്കുറിച്ചുള്ള ചർച്ചയ്ക്കും സംഭവം വഴിവെച്ചിരിക്കുകയാണ്. പാഠപുസ്തകത്തിന് പുറമെ പ്രായോഗിക പഠനത്തിലൂടെ ഇത്തരം വിഷയങ്ങൾ വിശദീകരിക്കണമെന്ന അധ്യാപകന്റെ സമീപനമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.







Comments