
കണ്ണൂര്: സംസ്ഥാനത്തെ 12 ജില്ലകളിലായി നടക്കുന്ന ഉപതെരഞ്ഞെടുപ്പില് കണ്ണൂരില് എല്ഡിഎഫിന് മുന്നേറ്റം. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ധര്മടം മണ്ഡലത്തിലെ വാര്ഡും മറ്റന്നൂര് നഗരസഭയിലെ സീറ്റും എല്ഡിഎഫ് ജയിച്ചു.
പെരളശ്ശേരിയിലെ ബാവോട് ഈസ്റ്റ് വാര്ഡ് യുഡിഎഫില് നിന്നുമാണ് എല്ഡിഎഫ് തിരിച്ചുപിടിച്ചത്. എല്ഡിഎഫിന്റെ കെ വി രതീഷ് 65 വോട്ടിന് ജയിച്ചു കയറുകയായിരുന്നു. കഴിഞ്ഞ തവണ വെറും 13 വോട്ടിനാണ് യുഡിഎഫ് ഇവിടെ ജയിച്ചത്.
മട്ടന്നൂര് നഗരസഭയിലെ സീറ്റ് നിലനിര്ത്തുകയായിരുന്നു. ഉരുവച്ചാലില് സിപിഎമ്മിലെ എ കെ സുരേഷ് കുമാര് ജയിച്ചു. 276 വോട്ടിനായിരുന്നു ജയം. കഴിഞ്ഞ തവണ 269 വോട്ടിന് ജയിച്ച സീറ്റായിരുന്നു ഇത്.







Comments