
ബ്രസ്സല്സ്: യുവേഫാ നാഷന്സ് ലീഗില് തുടര്ച്ചയായി രണ്ടാം ജയവുമായി ഫ്രാന്സ്. മദ്ധ്യനിരക്കാരന് മൈക്കല് ഒലീസെയുടെ മികച്ച അവസാന നിമിഷ സോളോ ഗോളില് ബെല്ജിയത്തെ പരാജയപ്പെടുത്തി. സൂപ്പര്താരം കിലയന് എംബാപ്പേ ഇല്ലാതെയാണ് ഫ്രാന്സ് വിജയം നേടിയത്. ഏകപക്ഷീയമായ ഒരു ഗോളിന്റെ മികവിലായിരുന്നു ഫ്രാന്സിന്റെ ജയം. 88 ാം മിനിറ്റിലായിരുന്നു ഗോള് പിറന്നത്.
കളി തീരാന് രണ്ടു മിനിറ്റ് മാത്രം ബാക്കി നില്ക്കേ ബല്ജിയം പ്രതിരോധത്തെ മറികടന്ന് എലീസേ ഗോള് നേടി. സ്വന്തം പകുതിയില് വെച്ച് തോളില് പന്ത് നിയന്ത്രിച്ചെടുത്ത ബയേണ് മ്യൂണിക്ക് വിങ്ങര് മൈക്കല് ഒലീസ്, ഒരു പ്രതിരോധ താരത്തെയും മറികടന്ന് മികച്ച രീതിയില് പന്ത് വലയിലെത്തിക്കുകയായിരുന്നു. വെള്ളിയാഴ്ച തുര്ക്കിക്കെതിരെ വിജയം നേടിയ ടീമില് നിന്ന് ഒമ്പത് മാറ്റങ്ങളുമായാണ് ഫ്രഞ്ച് പരിശീലകന് കളത്തിലിറങ്ങിയത്. എന്നാല് ബ്രസ്സല്സില് ബെല്ജിയന് നിര ശക്തമായ പ്രതിരോധം തീര്ത്തു.
മത്സരത്തിലുടനീളം ഇരു ടീമുകള്ക്കും അവസരങ്ങള് ലഭിച്ചെങ്കിലും ഒന്നും ഗോളാക്കാനായില്ല. ഫ്രാന്സ് മുന്നേറ്റനിര അവസരങ്ങള് മുതലാക്കാന് ഏറെ ബുദ്ധിമുട്ടുകയും ചെയ്തു. അഞ്ച് മികച്ച ഷോട്ടുകളുതിര്ത്ത ഡെസിര് ഡൗ ആയിരുന്നു ഫ്രാന്സിന്റെ താരം, എന്നാല് അദ്ദേഹത്തിന്റെ ഒരു ഷോട്ട് ക്രോസ്ബാറിലിടിച്ചു മടങ്ങി. അരങ്ങേറ്റക്കാരനായ ലൂക്കാസ് ഡാ കുഞ്ഞയുടെ അടിയും പോസ്റ്റില് തട്ടിത്തെറിച്ചു. ഗ്രൂപ്പ് എ1-ല് ഒന്നാം സ്ഥാനത്തുള്ള ഫ്രാന്സ് വെള്ളിയാഴ്ച ഇറ്റലിയെ നേരിടും. ബെല്ജിയം തുര്ക്കിയെയും നേരിടും.







Comments