
വീടിന്റെ ഹൃദയമെന്നാണ് അടുക്കളയെ വിശേഷിപ്പിക്കുന്നത്. രുചികരമായ ഭക്ഷണങ്ങള് തയ്യാറാകുന്ന ഇടം എന്നതിലുപരി ഒരു കുടുംബത്തിന്റെ ദൈനംദിന ജീവിതം ചുറ്റിപ്പറ്റിയുള്ള പ്രധാന ഭാഗം കൂടിയാണത്. എന്നാല്, പലപ്പോഴും കണ്ടാല് മാത്രം ഭംഗിയുള്ളതും എന്നാല് ഉപയോഗിക്കാന് പ്രായോഗികമല്ലാത്തതുമായ അടുക്കളകള് നമ്മള് കാണാറുണ്ട്. ഒരു അടുക്കള യഥാര്ത്ഥത്തില് കാര്യക്ഷമമാകുന്നത് അതിന്റെ ബാഹ്യസൗന്ദര്യത്തില് മാത്രമല്ല, മറിച്ച് പുറമേക്ക് കാണാത്ത കൃത്യമായ ആസൂത്രണത്തിലാണ്.
1. അടുക്കളയില് സൂക്ഷിക്കുന്ന സാധനങ്ങള്ക്കനുസരിച്ച് സ്റ്റോറേജ് ക്രമീകരിക്കുക - ക്യാബിനറ്റുകളുടെ വലിപ്പം മാത്രം നോക്കിയല്ല, മറിച്ച് ആവശ്യങ്ങള് കണക്കിലെടുത്താണ് സ്റ്റോറേജ് ആസൂത്രണം ചെയ്യേണ്ടത്.. ഇന്ത്യന് അടുക്കളകളില് വലിയ പാത്രങ്ങള്, പ്രഷര് കുക്കറുകള്, വലിയ വിളമ്പുന്ന പാത്രങ്ങള്, ധാന്യങ്ങള് സൂക്ഷിക്കുന്ന വലിയ പാത്രങ്ങള്, ഗൃഹോപകരണങ്ങള്, കൂട്ടത്തോടെ വാങ്ങുന്ന സാധനങ്ങള് എന്നിവ സാധാരണയായി വെയ്ക്കാറുണ്ട്. കൂടുതല് ഭാരം താങ്ങാന് ശേഷിയുള്ള ആഴമുള്ള ഡ്രോയറുകള് (Deep drawers), വലിയ സാധനങ്ങള് വെയ്ക്കാനുള്ള ഉയര്ന്ന ക്യാബിനറ്റുകള് (Tall storage), ചെറിയ അവശ്യസാധനങ്ങള്ക്കായി ഉള്ളിലെ ചെറിയ കംപാര്ട്ട്മെന്റുകള് എന്നിവ ഇത്തരം ആവശ്യങ്ങള് എളുപ്പത്തില് കൈകാര്യം ചെയ്യാന് സഹായിക്കും.
2. അടുക്കള ഉപയോഗിക്കുന്ന ആളെ കേന്ദ്രീകരിച്ച് പ്ലാന് ചെയ്യുക - ഒരു അടുക്കളയുടെ ഡിസൈന് എത്രത്തോളം പ്രധാനമാണോ അത്രത്തോളം തന്നെ അതിലെ ഉപയോഗത്തെയും സ്വാധീനിക്കുന്നു. പാചകം ചെയ്യുന്ന ആളുടെ ഉയരവും രീതികളും അനുസരിച്ചായിരിക്കണം വര്ക്ക്ടോപ്പിന്റെ ഉയരം, ക്യാബിനറ്റുകളുടെ അളവുകള്, അടിക്കടി ഉപയോഗിക്കുന്ന സാധനങ്ങളുടെ സ്ഥാനം എന്നിവ നിശ്ചയിക്കേണ്ടത്.
3. മെറ്റീരിയലുകള് തിരഞ്ഞെടുക്കുമ്പോള് ഉപരിതല ഭംഗിക്ക് അപ്പുറത്തേക്ക് ചിന്തിക്കുക - അടുക്കളയുടെ പുറമെയുള്ള ഭംഗിയോളം തന്നെ പ്രാധാന്യമുള്ളതാണ് അതിനായി ഉപയോഗിക്കുന്ന മെറ്റീരിയലുകളുടെ ഗുണനിലവാരം. കൃത്യതയാര്ന്ന പ്രെസിഷന് ബോര്ഡുകള് വേറിട്ട ഗുണനിലവാരം പുലര്ത്തുന്നു. ഈര്പ്പമുള്ള സാഹചര്യങ്ങളിലും കൂടുതല് ഉപയോഗമുള്ള അടുക്കളകളിലും നിലനില്ക്കുന്ന സ്ഥിരതയുള്ള സാന്ദ്രതയും കൃത്യമായ സീലിംഗും ഇവ വാഗ്ദാനം ചെയ്യുന്നു.
4. പ്രവര്ത്തനക്ഷമത - മികച്ച സൗകര്യങ്ങള് എപ്പോഴും എടുത്തു കാണിക്കപ്പെടേണ്ടതില്ല. ഹാന്ഡില് ഇല്ലാത്ത മുന്ഭാഗങ്ങള് (Handleless fronts), ഇന്റഗ്രേറ്റഡ് ഓര്ഗനൈസറുകള്, ഒളിപ്പിച്ചിരിക്കുന്ന സ്റ്റോറേജുകള്, തടസ്സമില്ലാത്ത ക്യാബിനറ്റുകള് എന്നിവ കാഴ്ചയ്ക്ക് ലളിതവും ശാന്തവുമായ അന്തരീക്ഷം നല്കുന്നതോടൊപ്പം വിപുലമായ സൗകര്യങ്ങള് ഉള്ക്കൊള്ളാന് സഹായിക്കും.
5. എന്ജിനീയറിംഗിനെ സൗന്ദര്യത്തിന്റെ ഭാഗമായി കാണുക - ഒരു അടുക്കളയുടെ ഡിസൈന് അനുഭവപ്പെടുന്നത് അത് ഉപയോഗിക്കുമ്പോഴാണ്. പൂര്ണ്ണമായി സാധനങ്ങള് നിറച്ചിരിക്കുമ്പോഴും ഡ്രോയറുകള് സുഗമമായി തുറക്കാന് കഴിയണം, ഹാര്ഡ്വെയറുകള് ദീര്ഘകാല ഉപയോഗത്തെ താങ്ങാന് പ്രാപ്തിയുള്ളതായിരിക്കണം, കൂടാതെ ക്യാബിനറ്റുകള് വര്ഷങ്ങളോളം കേടുപാടുകള് കൂടാതെ നിലനില്ക്കുകയും വേണം. ഇവിടെയാണ് കൃത്യതയാര്ന്ന നിര്മ്മാണം ഒരു സാങ്കേതിക വശത്തിനപ്പുറത്തേക്ക് പ്രാധാന്യമര്ഹിക്കുന്നത്.







Comments