
മലയാള സിനിമയില് സംവിധായകന്, നടന്, ഗായകന്, തിരക്കഥാകൃത്ത്, എന്നീ നിലകളിലെല്ലാം തിളങ്ങി നില്ക്കുന്ന താരമാണ് വിനീത് ശ്രീനിവാസന്. ഇപ്പോഴിതാ വിനീത് ശ്രീനിവാസന് ജന്മദിനാശംസകള് നേര്ന്ന് നടന് ഭഗത് മാനുവല് സോഷ്യല് മീഡിയയില് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
'' എന്റെ പ്രിയപ്പെട്ട ഗുരുവിന് ജന്മദിനാശംസകള്. നിങ്ങളുടെ മാര്ഗ്ഗനിര്ദ്ദേശങ്ങള് എനിക്ക് ഏറെ വിലപ്പെട്ടതാണ്. നിങ്ങളുടെ സ്നേഹവും കാരണ്യവും എന്റെ ഓരോ ചുവടുവെപ്പിനും കൂടുതല് തെളിച്ചം നല്കുന്നു. നിങ്ങളെപ്പോലൊരാളെ അറിയാന് കഴിഞ്ഞതില് അതിയായ സന്തോഷമുണ്ട്. നിങ്ങള് മറ്റുളവര്ക്ക് നല്കുന്ന അതേ സന്തോഷവും സ്നേഹവും ഈ വര്ഷം നിങ്ങള്ക്കും തിരികെ ലഭിക്കട്ടെ'', ഭഗത് മാനുവല് കുറിച്ചു. വിനീതിനൊപ്പമുളള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ' മലര്വാടി ആര്ട്സ് ക്ലബ്ബ്' എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് ഭഗത് മാനുവല്. 2010ല് ആണ് ചിത്രം റിലീസ് ചെയ്തത്. വിനീത് ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്.







Comments