
സംഗീത സംവിധായകനും വയലിന് ആര്ട്ടിസ്റ്റുമായ ബാലഭാസ്കര് വിട പറഞ്ഞിട്ട് ഇന്ന് എട്ട് വര്ഷം. 2018 സെപ്റ്റംബര് 25ന് ഉണ്ടായ വാഹനാപകടത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന അദ്ദേഹം ഒക്ടോബര് 2നാണ് മരണത്തിന് കീഴടങ്ങിയത്.അപകടത്തില് മകളും മരിച്ചിരുന്നു. ഭാര്യ ലക്ഷ്മിയും വാഹനമോടിച്ച ഡ്രൈവറും പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇപ്പോഴിതാ ബാലഭാസ്കറിന്റെ ഓര്മ്മദിനത്തില് പ്രിയസുഹൃത്തിനെ അനുസ്മരിച്ച് പ്രശസ്ത ഗായകന് ജി. വേണുഗോപാല് പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. '' ബാലു, ഓര്മ്മകളില് എന്നും സാഹോദര്യത്തിന്റെ, സൗഹൃദത്തിന്റെ, നിന്റെ വയലിന്റെ നേര്ത്ത മന്ദ്ര ധ്വനികളുടെ സുഗന്ധം'', എന്നാണ് ബാലഭാസ്കറിനൊപ്പമുളള ചിത്രത്തിനൊപ്പം ജി. വേണുഗോപാല് കുറിച്ചത്.
ബാലഭാസ്കര് തനിക്ക് കേവലം ഒരു സഹപ്രവര്ത്തകന് മാത്രമല്ല, അതിരുകളില്ലാത്ത സാഹോദര്യവും സ്നേഹവും പങ്കുവെച്ച പ്രിയപ്പെട്ട അനുജനായിരുന്നെന്ന് ഓര്മ്മിപ്പിക്കുന്നതാണ് ഈ വാക്കുകള്.







Comments