
നടനും തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയിയുടെ മകനും സംവിധായകനുമായ ജേസൺ സഞ്ജയ് തന്റെ പഴയ പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചും സംസാരിച്ചതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കോളജ് പഠനകാലത്ത് ഒന്നര വർഷത്തോളം നീണ്ടുനിന്ന പ്രണയവും, പിന്നീട് രണ്ടുപേരും പരസ്പര സമ്മതത്തോടെ ആ ബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ചും ജേസൺ തുറന്നുപറഞ്ഞു. ബ്രേക്കപ്പ് നൽകിയ സങ്കടങ്ങളിൽ നിന്ന് പുറത്തുകടക്കാൻ യുവൻ ശങ്കർ രാജയുടെ പാട്ടുകൾ കേട്ടതിനെക്കുറിച്ചും, സോഷ്യൽ മീഡിയയിൽ നിന്ന് അകന്നുനിന്ന് സ്വയം വീണ്ടെടുത്തതിനെക്കുറിച്ചും ജേസൺ സംസാരിച്ചു.
"ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ. കുറേ നാൾ മുൻപായിരുന്നു അത്, കോളജിൽ പഠിക്കുമ്പോൾ. ഒന്നര വർഷത്തോളം ഞങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നു. മൂച്വൽ ബ്രേക്ക് അപ്പായിരുന്നു. ഞങ്ങൾ രണ്ട് പേരും പരസ്പരം സംസാരിച്ച് പിരിഞ്ഞു. ആ സമയത്ത് ഞാൻ വേറൊരു അവസ്ഥയിലായിരുന്നു. ബ്രേക്ക് അപ്പിലായിരുന്ന സമയത്ത് യുവൻ ശങ്കർ രാജയുടെ പ്രണയഗാനങ്ങളെല്ലാം ഞാനിരുന്ന് കേൾക്കുമായിരുന്നു. ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇടുന്ന പരിപാടിയൊന്നും എനിക്കില്ലായിരുന്നു. ബ്രേക്ക് അപ്പ് ആയതിനു ശേഷം സ്റ്റോറിയൊക്കെ ഇട്ട് പിന്നെയും നമ്മൾ കണക്ഷനിലുണ്ടെങ്കിൽ, നമുക്കതിൽ നിന്ന് പുറത്തേക്ക് വരാൻ പറ്റില്ല.
അതുകൊണ്ട് നമ്മൾ തമ്മിൽ ഒരു അകലം പാലിച്ചിരുന്നു. വേണ്ട എന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യാതിരിക്കാൻ ഞാനെപ്പോഴും എന്നെ തന്നെ കൺട്രോൾ ചെയ്യും. ഇപ്പോൾ ഞാൻ ഓക്കെയാണ്. അത് ആ സമയത്ത് നടന്നത് നന്നായി. നമ്മൾ നമ്മുടെ ജീവിതവുമായി മുന്നോട്ട് പോകുന്നു. അതിന് ശേഷം ഞാൻ പിന്നെ സിഗ്മയുടെ കാര്യങ്ങളിലേക്ക് ഇറങ്ങി’’ ജേസൺ പറഞ്ഞു.







Comments