
ബോളിവുഡ് സൂപ്പര്താരം ഷാരൂഖ് ഖാന്റെ ഭാര്യയും പ്രശസ്ത ഇന്റീരിയര് ഡിസൈനറുമായ ഗൗരി ഖാന് ജന്മദിനാശംസകള് നേര്ന്ന് ഗൗരിയുടെ അടുത്ത സുഹൃത്തും ഹൃത്വിക് റോഷന്റെ മുന് ഭാര്യയുമായ സൂസെയ്ന് ഖാന്.
ഗൗരിക്കൊപ്പമുളള പഴയകാല ചിത്രങ്ങള് ഇന്സ്റ്റഗ്രാമില് പങ്കുവെച്ചുകൊണ്ടായിരുന്നു സുസെയ്ന് ഖാന്റെ ആശംസാക്കുറിപ്പ്. 'ജന്മദിനാശംസകള് എന്റെ പ്രിയപ്പെട്ട ജി സ്റ്റാര്... ജീവിതത്തിലെ പതിറ്റാണ്ടുകളിലൂടെ.. നീയെന്റെ സൂപ്പര് ഗേള് ആണ് ജി സ്റ്റാര്... ഇവിടെനിന്നും അനന്തതയോളം എന്റെ ധൈര്യവും എന്റെ കരുത്തും എന്റെ ഹൃദയവും നിന്നോടൊപ്പമുണ്ടാകും... നിന്നോടൊപ്പം ചെലവഴിക്കുന്ന സമയത്തേക്കാളേറെ ഞാന് നിന്നെ സ്നേഹിക്കുന്നു..' എന്നാണ് സുസെയ്ന് കുറിച്ചത്.
രണ്ട് പതിറ്റാണ്ടിലേറെയായി ഗൗരിയും സൂസെയ്നും അടുത്ത സുഹൃത്തുക്കളാണ്. ഇന്റീരിയര് ഡിസൈനിംഗിലും ഹോം ഡെക്കറിലുമുള്ള ശക്തമായ താല്പ്പര്യം രണ്ടുപേരും തങ്ങളുടെ തൊഴില് മേഖലയാക്കി മാറ്റിയിട്ടുണ്ട്. ഹൈദരാബാദിലെ 'ദി ചാര്ക്കോൾ പ്രൊജക്റ്റ്' എന്ന ആഡംബര സ്റ്റോറിനുള്ളില് ഒരു പ്രത്യേക ഫ്ളോര് ഡിസൈന് ചെയ്ത് ക്യൂറേറ്റ് ചെയ്യുന്നതിനായി 'ദി ചാര്ക്കോൾ ഫാക്ടറി' എന്ന പേരില് അവര് ഒന്നിച്ച് ഒരു സംരംഭവും ആരംഭിച്ചിരുന്നു.
1991 ഒക്ടോബര് 25 നാണ് ഷാരൂഖ് ഖാനും ഗൗരി ഖാനും വിവാഹിതരായത്. ആര്യന് ഖാന്, സുഹാന ഖാന്, അബ്രാം ഖാന് എന്നിങ്ങനെ മൂന്ന് മക്കളാണ് ഈ ദമ്പതികള്ക്കുളളത്.
അതേസമയം, സൂസെയ്ന് ഖാനും ഹൃതിക് റോഷനും 14 വര്ഷത്തെ ദാമ്പത്യത്തിനുശേഷം 2014 നവംബറില് വിവാഹമോചനം നേടിയിരുന്നു. അതിനുശേഷം സൂസെയ്ന് ഖാന് നിലവില് അര്സ്ലാന് ഗോണിയുമായി ഡേറ്റിംഗിലാണ്. സൂസെയ്നും ഹൃതിക് റോഷനും രണ്ട് ആണ്മക്കളുണ്ട്.







Comments